Breaking Now

രജനികാന്ത് നിര്‍മ്മാതാവിന് സമ്മാനിച്ച വീട് ഭാര്യ ലതയുടെ പേരിലെന്ന വാര്‍ത്ത ; സത്യം വെളിപ്പെടുത്തി കലൈജ്ഞാനം

നിര്‍മ്മാതാവ് കലൈജ്ഞാനത്തിന് രജനികാന്ത് ഒരു കോടിയുടെ വീട് സമ്മാനിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ രജനികാന്ത് പങ്കുകൊണ്ട ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍ പിന്നീട് ഇതിനെതിരെ ഗോസിപ്പുകള്‍ ഉയരുകയായിരുന്നു.

രജനിയുടെ ഭാര്യ ലതയുടെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന തരത്തിലുള്ള കിംവദന്തികളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കലൈജ്ഞാനം. ആ വാര്‍ത്ത തെറ്റാണെന്നും തന്റെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കലൈജ്ഞാനം വ്യക്തമാക്കി.

സ്വന്തമായി ഒരു വീടു പോലുമില്ലാത്ത നിര്‍മ്മാതാവ് കലൈജ്ഞാനത്തിന്റെ അവസ്ഥ നടന്‍ ശിവകുമാറില്‍ നിന്നും അറിഞ്ഞതോടെയായിരുന്നു രജനീകാന്ത് വീട് വാങ്ങി നല്‍കിയത്. എം. ഭാസ്‌കര്‍ സംവിധാനം ചെയ്ത് കലൈജ്ഞാനം നിര്‍മ്മിച്ച 'ഭൈരവി'യോടെയാണ് രജനികാന്തിന് സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിച്ചു തുടങ്ങിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.