CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 55 Seconds Ago
Breaking Now

അയോദ്ധ്യ കേസിലെ അന്തിമ വാദം പൂര്‍ത്തിയായി ; നവംബര്‍ 17ന് മുമ്പ് വിധി പ്രഖ്യാപിക്കും

നാടകീയ രംഗങ്ങളാണ് കോടതിയില്‍ നടന്നത്.

അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നവംബര്‍ 17ന് മുമ്പ് വിധി പ്രഖ്യാപിക്കും. നാല്‍പത് ദിവസമെടുത്ത വാദം ഇന്ന് വൈകീട്ടാണ് പൂര്‍ത്തിയായത്. അഭിഭാഷകര്‍ക്ക് തങ്ങളുടെ വാദം എഴുതി നല്‍കാന്‍ മൂന്നു ദിവസം കൂടി നല്‍കും.

അതിനിടെ നാടകീയ രംഗങ്ങളാണ് കോടതിയില്‍ നടന്നത്. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ നല്‍കിയ കടലാസും ഭൂപടവും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറിയെറിയുകയായിരുന്നു. ഇതുപോലെയുള്ള വിലയില്ലാത്ത രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നും രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രതികരിച്ചത്. മാന്യത നശിപ്പിച്ചെന്ന് പറഞ്ഞ അദ്ദേഹം, രാജീവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റിസ്വി അഹമ്മദ് ഫാറൂഖി വ്യക്തിപരമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നല്‍കിയത്. ചെയര്‍മാന്റെ നീക്കത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍, സുപ്രീം കോടതി അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ബാബറി ഭൂമിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് തളളിക്കളഞ്ഞു. കേസില്‍ ഇത്രയും മതിയെന്നും ഇനിയൊരു ഹര്‍ജി ഇനി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.