CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 7 Seconds Ago
Breaking Now

മാതാപിതാക്കളെ കാണാന്‍ പോണമെന്ന് പറഞ്ഞതിന് ഭാര്യയെ വെട്ടിക്കൊന്നു ; യുവാവ് അറസ്റ്റില്‍

ജനിയെ അശോക് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് പറഞ്ഞതിന് ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ബാര്‍ഭട്ടി സ്വദേശിനി രജിനിയെയാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രജനിയുടെ ഭര്‍ത്താവ് അശോക് ചക്രവര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവാഴ്ച വൈകീട്ട് രജനി മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ഭര്‍ത്താവ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും വഴക്കായി. ഇതിനിടെ രജനിയെ അശോക് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഗുരുതരമായി വെട്ടേറ്റ രജനി ഉടന്‍ മരിച്ചു. സംഭവത്തില്‍ അശോകിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.