CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 51 Seconds Ago
Breaking Now

ഇന്ത്യന്‍ വംശജനായ ഐടി പ്രൊഫഷണല്‍ അമേരിക്കയിലെ പോലീസ് സ്‌റ്റേഷനിലെത്തിയത് മൃതദേഹവുമായി; അപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് പേരെ കൂടി വകവരുത്തിയെന്ന് കേട്ട് പോലീസ് ഞെട്ടി

രണ്ട് മുതിര്‍ന്നവരും, രണ്ട് കുട്ടികളെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

അമേരിക്കയിലെ നോര്‍ത്ത് കരോളിന പോലീസ് സ്‌റ്റേഷനിലേക്ക് മൃതദേഹവുമായി എത്തിയ ഇന്ത്യന്‍ വംശജനായ ഐടി പ്രൊഫഷണല്‍ അറസ്റ്റില്‍. തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മറ്റ് മൂന്ന് പേരെ കൂടി വകവരുത്തിയെന്ന് പറഞ്ഞതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  53-കാരനായ ശങ്കര്‍ നാഗപ്പ ഹാംഗുഡാണ് നാടകീയമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. രണ്ട് മുതിര്‍ന്നവരും, രണ്ട് കുട്ടികളെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. റോസ്‌വില്ലെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് ശങ്കര്‍ പോലീസിനെ അറിയിച്ചത്.  നാല് കൊപാതക കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തുകയെന്ന് റോസ്‌വില്ലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്യാപ്റ്റന്‍ ജോഷ്വ സൈമണ്‍ പറഞ്ഞു. പ്രതി നിലവില്‍ സൗത്ത് പ്രേസര്‍ ജയിലില്‍ കസ്റ്റഡിയിലാണ്. ഡാറ്റ സ്‌പെഷ്യലിസ്റ്റായ ശങ്കര്‍ നിരവധി കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്.  പ്രതി ഒരു മൃതദേഹവുമായി നേരിട്ടെത്തി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് സൈമണ്‍ വ്യക്തമാക്കി. കാറില്‍ ചെന്ന് നോക്കിയപ്പോള്‍ സംഗതി സത്യമാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴും ഇതായിരുന്നു സ്ഥിതി. ഏതാനും ദിവസങ്ങള്‍ക്കിടെയാണ് കൊലപാതങ്ങള്‍ നടന്നതെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.