CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 37 Minutes 13 Seconds Ago
Breaking Now

ഇനി മരണം മാത്രം; ഒറ്റപ്പെട്ട ഫാം ഹൗസിലെ നിലവറയില്‍ പിതാവും, ആറ് മക്കളും പുറംലോകം കാണാതെ ജീവിച്ചത് വര്‍ഷങ്ങള്‍; പോലീസ് എത്തിയത് കൂട്ടത്തിലൊരാള്‍ രക്ഷപ്പെട്ടതോടെ

രക്ഷപ്പെട്ട ചിലര്‍ക്ക് പുറംലോകത്ത് മറ്റ് മനുഷ്യര്‍ വസിക്കുന്നുവെന്ന് പോലും അറിവുണ്ടായില്ല.

അന്ത്യനിമിഷത്തിനായി ഒറ്റപ്പെട്ട ഫാം ഹൗസിലെ നിലവറയില്‍ വര്‍ഷങ്ങളായി കഴിഞ്ഞ പിതാവിനെയും, ആറ് മുതിര്‍ന്ന മക്കളെയും പോലീസ് കണ്ടെത്തി. ഡച്ച് ഗ്രാമമായ റുയിനര്‍വേള്‍ഡിലെ ഒറ്റപ്പെട്ട വീട്ടിലേക്ക് വിവരം ലഭിച്ച് എത്തിയപ്പോഴാണ് ഈ കുടുംബത്തെ പോലീസ് രക്ഷിച്ചത്. ഫാം ഹൗസിലെ കബോര്‍ഡിന് പിന്നില്‍ ഒരു രഹസ്യ പടികള്‍ കണ്ടെത്തിയതാണ് ഭാഗ്യമായത്. 

പോലീസ് എത്തുമ്പോള്‍ ഒരു പുരുഷന്‍ കട്ടിലില്‍ കിടന്നിരുന്നു. 16 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള ആറ് മുതിര്‍ന്നവരും ഇവിടെയുണ്ടായി. രക്ഷപ്പെട്ട ചിലര്‍ക്ക് പുറംലോകത്ത് മറ്റ് മനുഷ്യര്‍ വസിക്കുന്നുവെന്ന് പോലും അറിവുണ്ടായില്ല. 

ഒരു 25കാരന്‍ അടുത്തുള്ള പബ്ബിലേക്ക് കഴിഞ്ഞ ഞായറാഴ്ച ഓടിക്കയറിയ ശേഷം നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്. പബ്ബില്‍ അഞ്ച് ബിയറുകള്‍ വാങ്ങിക്കുടിച്ച ശേഷം ഈ യുവാവ് സഹായം തേടുകയായിരുന്നു. ഒന്‍പത് വര്‍ഷമായി താന്‍ പുറംലോകം കണ്ടിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്.

അന്വേഷണവുമായി സഹകരിക്കാതിരുന്ന 58കാരനെ സ്ഥലത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ മക്കളുടെ പിതാവല്ലെന്ന് അധികൃതര്‍ പറഞ്ഞു. വര്‍ഷങ്ങളായി നിലവറയില്‍ കഴിഞ്ഞ കുടുംബം മരണം കാത്തുകിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. മക്കളുടെ അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇവരെ ഫാമില്‍ കുഴിച്ചിട്ടതായാണ് വിവരം. 

 




കൂടുതല്‍വാര്‍ത്തകള്‍.