ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ അതിന്റെ സ്ഥാപനത്തിന് ശേഷം നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഒക്ടോബര്‍ 19, 20 തീയതികളില്‍ വിപുലവും ആഘോഷവുമായി കൊണ്ടാടുന്നതാണ്.
വാറ്റ്‌ഫോര്‍ഡ്, ഹെയര്‍ഫീല്‍ഡ്, ഹൈവയ്‌കോംബ് എന്നീ കുര്‍ബ്ബാന കേന്ദ്രങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കപ്പെട്ട ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ സംയുക്തമായി ഈ തിരുന്നാളിന് നേതൃത്വം നല്‍കും. ഫാ. ജില്‍സണ്‍ മുട്ടത്തുകുന്നേല്‍ കപ്പൂച്ചിന്‍ , ഫാ. ടെബിന്‍ പുത്തന്‍പുരയില്‍ സിഎംഐ എന്നിവര്‍ തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും.
ഒക്ടോബര്‍ 19ന് ശനിയാഴ്ച ടെന്‍ഹാം മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ച് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നാന്ദി കുറിക്കും. തുടര്‍ന്ന് ആഘോഷമായ കുര്‍ബ്ബാന നടത്തപ്പെടുന്നതാണ്.
ഒക്ടോബര്‍ 20 ന് ഞായറാഴ്ച ഹെര്‍ഫീല്‍ഡ് സെന്റ്. പോള്‍സ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 2.30 ന് ജപമാല സമര്‍പ്പണം, ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന, ലദീഞ്, പ്രദക്ഷിണം, സമാപന ആശിര്‍വാദം തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.
ഒക്ടോബര്‍ മാസത്തിലെ ജപമാല ഭക്തിയുടെ നിറവില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി തിരുന്നാള്‍ കമ്മിറ്റി അറിയിച്ചു. മിഷന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള തിരുന്നാള്‍ സംഘാടക കമ്മിറ്റിയാണ് ജപമാലരാജ്ഞിയുടെ തിരുന്നാളിന് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോമോന്‍07804691069, ഷാജി07737702264, ജിനോബിന്‍07785188272, ജോമി07828708861 എന്നിവരുമായി ബന്ധപ്പെടുക.