CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 53 Seconds Ago
Breaking Now

മൂന്നാമത് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; യുകെയിലെ മലയാളികള്‍ക്ക് അഭിമാനമായി മികച്ചനേട്ടത്തിനുള്ള പുരസ്‌കാരം സുഭാഷ് മാനുവലിന് .

ലണ്ടന്‍ : മൂന്നാമത് ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 വെള്ളിയാഴ്ച്ച കേസിങ്ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റര്‍ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ചടങ്ങില്‍ ഫൈനലിസ്റ്റുകളായ 32 പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. യുവ സംരംഭകന്‍ , റൈസിംഗ് സ്റ്റാര്‍ , ഇന്റര്‍നാഷണല്‍ ബിസിനസ് ഓഫ് ദി ഇയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ലണ്ടന്‍ ഏഷ്യന്‍ ബിസിനസ് അവാര്‍ഡ് 2019 ലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം ടെക് ബാങ്കിന്റെ ഉടമയായ സുഭാഷ് മാനുവല്‍ കരസ്ഥമാക്കി. ലണ്ടനിലെ വ്യവസായ മേഖലയില്‍ ഏഷ്യാക്കാരുടെ സ്വാധീനം എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നതിനുള്ള തെളിവുകളാണ് ഈ പുരസ്‌കാരങ്ങള്‍.

ഈ ചടങ്ങിന്റെ ഔദ്യോഗിക മാധ്യമ പങ്കാളികള്‍ ലണ്ടന്‍ ബിസിനസ് ജേണല്‍ ആയിരുന്നു. ലണ്ടനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഗാര്‍ഹിക പീഡന സഹായ സേവനങ്ങള്‍ നല്‍കുന്ന ഏഷ്യന്‍ വിമന്‍സ് റിസോഴ്‌സ് സെന്ററായിരുന്നു ചാരിറ്റി പങ്കാളികള്‍. ഏഷ്യന്‍ ബിസിനസ് അവാര്‍ഡ് 2019 സംഘടിപ്പിക്കുന്നത് യുകെയിലെ പ്രമുഖ കമ്പനിയായ ഓഷ്യാനിക് കണ്‍സള്‍ട്ടിംഗ് ആണ്. ഒപ്പം അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഗേറ്റ്ഹൗസ് ബാങ്കും നല്‍കുന്നത് ഗ്രീന്‍ലീഫ് കേറ്ററിങ്ങുമാണ്.

സമ്മാനാര്‍ഹരായ ഏവരെയും ഓഷ്യാനിക് കണ്‍സള്‍ട്ടിംഗ് സി ഇ ഒ ഇര്‍ഫാന്‍ യൂനിസ് അഭിനന്ദിച്ചു. ലണ്ടനിലെ ഏഷ്യന്‍ ബിസിനസ് കമ്മ്യൂണിറ്റി , ഭാവി തലമുറയിലെ സംരംഭകര്‍ക്ക് മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 13 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഓഷ്യാനിക് കണ്‍സള്‍ട്ടിംഗ് പ്രധാനപ്പെട്ട ഇംഗ്ലീഷ് , സ്‌കോട്ടിഷ് , ഐറിഷ് നഗരങ്ങളില്‍ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങുകള്‍ നടത്തിവരുന്നു.

ബിന്‍സു ജോണ്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.