CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 16 Seconds Ago
Breaking Now

ലണ്ടനിലേക്ക് പറക്കാന്‍ സൗന്ദര്യമില്ലാത്ത ഭാര്യയെ വിവാഹം ചെയ്തു; ബ്രിട്ടനിലെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിന്റെ പേരില്‍ തര്‍ക്കം; അകന്നുകഴിഞ്ഞ ഭാര്യയെയും, രണ്ട് ചെറിയ കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി നാടുവിട്ട ഷെഫിനെ ഇന്ത്യയില്‍ നിന്ന് പൊക്കി; ഓള്‍ഡ് ബെയ്‌ലിയില്‍ ബംഗ്ലാദേശി ഷെഫ് കുറ്റങ്ങള്‍ നിഷേധിച്ചു

ഭാര്യക്ക് സൗന്ദര്യം പോരെന്നും ലണ്ടനിലേക്ക് വരാന്‍ വേണ്ടിയാണ് ഇവരെ വിവാഹം ചെയ്തതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു

തന്റെ ബ്രിട്ടനിലെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിന്റെ പേരില്‍ മുന്‍ ഭാര്യയുമായി തര്‍ക്കിച്ച ഷെഫ് അകന്ന് കഴിഞ്ഞ ഭാര്യയെും, രണ്ട് കുഞ്ഞ് പെണ്‍മക്കളെയും കൊലപ്പെടുത്തിയെന്ന് കോടതിയില്‍ ആരോപണം. ബംഗ്ലാദേശുകാരനായ 46-കാരന്‍ മുഹമ്മദ് അബ്ദുള്‍ ഷാക്കൂറാണ് 26-കാരി ജൂലി ബീഗം, മക്കളായ അഞ്ച് വയസ്സുകാരി അനിക, ആറ് വയസ്സുകാരി തന്‍ഹ ഖാനും എന്നിവരാണ് 2007 പുതുവര്‍ഷ ദിനത്തില്‍ ഈസ്റ്റ് ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് നിന്നും മുങ്ങിയ ഷാക്കൂറിനെ ഇന്ത്യയില്‍ നിന്നാണ് പിന്നീട് പൊക്കിയത്. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നും നാടുകടത്തിയ ഇയാള്‍ ഇപ്പോള്‍ ഓള്‍ഡ് ബെയ്‌ലിയില്‍ വിചാരണ നേരിടുകയാണ്. യുകെയിലെ ഷാക്കൂറിന്റെ താമസത്തിന്റെ പേരില്‍ ഇവരുടെ വിവാഹ ജീവിതത്തില്‍ ഉടനീളം തര്‍ക്കം നിലനിന്നിരുന്നതായാണ് വാദം. 2001-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 

ഇതിന് മുന്‍പ് വിസ ശരിയാക്കിയില്ലെങ്കില്‍ ജൂലിയെയും, കുടുംബത്തെയും വകവരുത്തുമെന്ന് ഷാക്കൂര്‍ ഭീഷണിപ്പെടുത്തിയിരുന്നു. 'എന്റെ വിസ ശരിയാക്കി, ഈ രാജ്യത്ത് തുടരുന്നത് നിയമപരമാക്കിയില്ലെങ്കില്‍ നിന്നെയും, നിന്റെ കുടുംബത്തെയും കൊല്ലും', ഇയാള്‍ ഭീഷണി മുഴക്കി. ഒതുങ്ങി ജീവിച്ചിരുന്ന ജൂലി 19 വയസ്സുള്ളപ്പോഴാണ് സ്വദേശമായ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്ത് ബന്ധുവായ ഷാക്കൂറിനെ വിവാഹം ചെയ്തത്. 2000-ല്‍ ജൂലി നല്‍കിയ ഒരു വര്‍ഷത്തെ സ്‌പോണ്‍സര്‍ വിസയില്‍ ഇയാള്‍ ഈസ്റ്റ് ലണ്ടനിലേക്ക് പറന്നു. 

അമ്മയ്‌ക്കൊപ്പം പോപ്‌ലാറില്‍ താമസിച്ച ജൂലി ബന്ധം തകര്‍ന്നതോടെ കുടുംബത്തെ കൂട്ടി ഈസ്റ്റ് ഹാമിലേക്ക് താമസം മാറി. വിസ ശരിയാക്കി നല്‍കിയാല്‍ ഷാക്കൂര്‍ മറ്റാരെയെങ്കിലും വിവാഹം ചെയ്യുമെന്ന് ബീഗം ഭയന്നിരുന്നതായാണ് വാദം. ഇതിന്റെ പേരില്‍ ഇമിഗ്രേഷന്‍ ആപ്ലിക്കേഷന്‍ മുന്നോട്ട് കൊണ്ടുപോകാതിരുന്നത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. കൂടാതെ ആണ്‍മക്കളെ ഇഷ്ടമുണ്ടായിരുന്ന ഷാക്കൂര്‍ തന്റെ പെണ്‍മക്കളെ ഇഷ്ടപ്പെട്ടില്ല. ഭാര്യക്ക് സൗന്ദര്യം പോരെന്നും ലണ്ടനിലേക്ക് വരാന്‍ വേണ്ടിയാണ് ഇവരെ വിവാഹം ചെയ്തതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. 

ബീഗത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ ഇവരുടെ സഹോദരി പോലീസിനെ വിളിച്ചതോടെയാണ് കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ജനുവരി 1ന് ഇവരോടൊപ്പം നടക്കുന്ന ഷാക്കൂറിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കിട്ടി. ഈ സമയത്ത് ബംഗ്ലാദേശി ഹൈക്കമ്മീഷനില്‍ അടിയന്തര പാസ്‌പോര്‍ട്ട് നേടി ഇയാള്‍ നാടുവിട്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.