CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 55 Seconds Ago
Breaking Now

ബ്രിട്ടനില്‍ പരമ്പരാഗത ചര്‍ച്ചുകള്‍ ശോകമൂകം; ആരാധനയ്ക്ക് എത്തുന്നത് 27 പേര്‍ മാത്രം; ഇടവകകളുടെ എണ്ണത്തില്‍ 15% കുറവ്; മാമ്മോദീസാ മുക്കുന്നത് പത്തില്‍ ഒരു കുഞ്ഞ് വീതം; പക്ഷെ ഓണ്‍ലൈനില്‍ ഭക്തി കൂടുന്നു

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചര്‍ച്ചിന്റെ പ്രാര്‍ത്ഥനാ ആപ്പുകള്‍ അഞ്ച് മില്ല്യണ്‍ തവണയിലേറെ ഉപയോഗിച്ചിട്ടുണ്ട്

ആംഗ്ലിക്കന്‍ കോണ്‍ഗ്രഗേഷനില്‍ കഴിഞ്ഞ വര്‍ഷം ശരാശരി ആരാധനയ്ക്ക് ഹാജരായത് കേവലം 27 പേര്‍ വീതമെന്ന് റിപ്പോര്‍ട്ട്. ഒരു ദശകത്തിനിടെ കോണ്‍ഗ്രഗേഷനുകളുടെ എണ്ണത്തില്‍ 15 ശതമാനം കുറവ് വന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. പള്ളിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ കാല്‍ ശതമാനം കുറവും, മാമ്മോദീസ മുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം പത്തില്‍ ഒന്നായും ചുരുങ്ങിയെന്നാണ് വിവരം. 

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്ക് പ്രകാരം ഒരു സാധാരണ ചര്‍ച്ച് 2018-ല്‍ ഒരു വൈറ്റ് വെഡ്ഡിംഗ് മാത്രമാണ് നടത്തിയത്. അതേസമയം ഇംഗ്ലീഷ് ചര്‍ച്ചുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ സജീവമാകുന്നുവെന്നാണ് സഭാ നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചര്‍ച്ചിന്റെ പ്രാര്‍ത്ഥനാ ആപ്പുകള്‍ അഞ്ച് മില്ല്യണ്‍ തവണയിലേറെ ഉപയോഗിച്ചിട്ടുണ്ട്. ഇതുവഴി പ്രാര്‍ത്ഥനകള്‍ക്കും, മതപ്രസംഗങ്ങള്‍ക്കും ഓരോ മാസവും 3.6 മില്ല്യണ്‍ ക്ലിക്കുകള്‍ കിട്ടുന്നുണ്ട്. 

ക്രിസ്ത്യാനികള്‍ രാവിലെയും, വൈകീട്ടും നൂറ്റാണ്ടുകളായി തുടരുന്ന പ്രാര്‍ത്ഥന പുതിയ പ്ലാറ്റ്‌ഫോമുകളിലും തുടരുന്നുവെന്നത് സന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് റിപ്പോണ്‍ ബിഷപ്പ് റവ. ഡോ. ഹെലെന്‍ ആന്‍ ഹാര്‍ട്‌ലി പറഞ്ഞു. ഇന്നത്തെ ആളുകള്‍ ജീവിക്കുന്ന രീതിയില്‍ ഇത് ലഭ്യമാണെന്നത് പ്രചോദനകരമാണ്, അദ്ദേഹം പറഞ്ഞു. 

ഇംഗ്ലീഷ് ചര്‍ച്ചിന്റെ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകള്‍ കൂടുതലായി ഉപയോഗിക്കുന്നതോടെ പള്ളികളില്‍ കുര്‍ബാനയ്ക്ക് എത്തുന്നവരുടെ എണ്ണം ഇടിഞ്ഞ് താഴുന്നതിനിടെയാണ് ഈ കണക്കുകള്‍ ആശ്വാസകരമാകുന്നത്. 2001 മുതലാണ് പള്ളിയില്‍ എത്തുന്ന വിശ്വാസികളുടെ കണക്കുകള്‍ ഇംഗ്ലീഷ് ചര്‍ച്ച് പ്രസിദ്ധീകരിച്ച് തുടങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.