CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 15 Seconds Ago
Breaking Now

രവി ശാസ്ത്രിക്ക് പണികൊടുക്കുമോ എന്നറിയാന്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് ദാദയുടെ സിംപിള്‍ പവര്‍ഫുള്‍ മറുപടി; എന്ത് പ്രഹസനമാണ് പത്രക്കാരാ?

ദാദ ബിസിസിഐ തലവന്‍ ആകുന്നതോടെ ചങ്കിടിക്കുന്ന ഒരാള്‍ ഉണ്ടെന്നാണ് പൊതുവെയുള്ള സംസാരം.

സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണതലപ്പത്തേക്ക് എത്തുന്നുവെന്ന വാര്‍ത്ത ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും, മുന്‍ താരങ്ങള്‍ക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ദാദ ബിസിസിഐ തലവന്‍ ആകുന്നതോടെ ചങ്കിടിക്കുന്ന ഒരാള്‍ ഉണ്ടെന്നാണ് പൊതുവെയുള്ള സംസാരം. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യകോച്ച് രവി ശാസ്ത്രിയാണ് ആ ഒരാള്‍ എന്നത് പരസ്യമായ രഹസ്യവുമാണ്. 

ബിസിസിഐ പ്രസിഡന്റ് തസ്തികയിലേക്ക് നോമിനേഷന്‍ ഫയല്‍ ചെയ്ത് കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയ ഗാംഗുലിയോട് ഇക്കാര്യം മനസ്സില്‍ വെച്ച് ചോദ്യം ഉന്നയിച്ച പത്രക്കാര്‍ക്ക് ഉചിതമായ മറുപടി തന്നെ അദ്ദേഹം നല്‍കുകയും ചെയ്തു. 'രവി ശാസ്ത്രിയോട് സംസാരിച്ചോ' എന്നായിരുന്നു റിപ്പോര്‍ട്ടര്‍ അന്വേഷിച്ചത്. 'എന്തിന്, അദ്ദേഹം ഇപ്പോള്‍ എന്തെങ്കിലും ചെയ്‌തോ?', എന്നാണ് ഉടനടി ദാദ തിരിച്ച് ചോദിച്ചത്. 

2016ല്‍ ഇന്ത്യന്‍ കോച്ചിനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുമ്പോഴാണ് ഗാംഗുലിയും, ശാസ്ത്രിയും തമ്മിലുള്ള ബന്ധം വഷളായത്. ഗാംഗുലിക്ക് പുറമെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അനില്‍ കുംബ്ലെയെ കോച്ചായി തെരഞ്ഞെടുത്തു. ശാസ്ത്രിയും ആ സമയത്ത് ജോലിക്കായി അപേക്ഷിച്ചിരുന്നു. 

തന്നെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ഗാംഗുലി മനഃപ്പൂര്‍വ്വം വിട്ടുനിന്നെന്ന് ശാസ്ത്രി ആരോപിച്ചിരുന്നു. 'കുംബ്ലെയെ തെരഞ്ഞെടുത്തതിന് പിന്നില്‍ ഞാനാണെന്ന് ശാസ്ത്രി ചിന്തിക്കുന്നെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്', എന്നാണ് ദാദ അന്ന് പ്രതികരിച്ചത്. അതിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള ബന്ധം മോശമായപ്പോള്‍ കുംബ്ലെ കോച്ച് സ്ഥാനം രാജിവെയ്ക്കുകയും രവി ശാസ്ത്രി ആ സ്ഥാനത്തേക്ക് വരികയുമായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.