CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 18 Minutes 32 Seconds Ago
Breaking Now

ക്യാന്‍സറിന് എതിരെ രണ്ട് വര്‍ഷം നീണ്ട പോരാട്ടം അവസാനിപ്പിച്ച് മേരി ഇഗ്നേഷ്യസ് മടങ്ങി; പതിമൂന്ന് വര്‍ഷക്കാലം യുകെയില്‍ നഴ്‌സായി ജോലി ചെയ്ത ബര്‍മിംഗ്ഹാമിലെ മേരി ചേച്ചിയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ മലയാളിസമൂഹം

കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്ന മേരി ഇന്നലെ വൈകുന്നേരം 7.30ഓടെയാണ് മരണത്തിന് കീഴടങ്ങിയത്

രോഗങ്ങളുടെ വേദന അനുഭവിക്കുമ്പോള്‍ മരണം ചിലപ്പോഴെങ്കിലും ആശ്വാസമാകും. രണ്ട് വര്‍ഷക്കാലം ക്യാന്‍സര്‍ രോഗത്തോട് പോരടിച്ച ശേഷം ബര്‍മിംഗ്ഹാം നഴ്‌സ് മേരി ഇഗ്നേഷ്യസ് പെട്ടയില്‍ മരണത്തിന് കീഴടങ്ങി. 13 വര്‍ഷക്കാലം യുകെയില്‍ നഴ്‌സായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു മേരിയെ തേടി രോഗം എത്തിയത്. 

യുകെയിലെ പ്രവാസി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും, നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ഇഗ്നേഷ്യസ് പെട്ടയിലിന്റെ പ്രിയപത്‌നിയാണ് മേരി ഇഗ്നേഷ്യസ്. 

രണ്ട് വര്‍ഷത്തോളമായി രോഗത്തെ നേരിടുകയും, ചികിത്സ നേടുകയും ചെയ്ത വിശ്രമത്തിലായിരുന്ന അവര്‍ അടുത്തിടെ നാട്ടിലെത്തി പ്രിയപ്പെട്ടവരെ കണ്ട ശേഷം യുകെയില്‍ മടങ്ങിയെത്തിയിരുന്നു. 

കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്ന മേരി ഇന്നലെ വൈകുന്നേരം 7.30ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. ഒഐസിസിയ്ക്ക് പുറമെ യുക്മ റീജ്യണല്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തിലും ഇഗ്നേഷ്യസ് ഏറെ സജീവമായിരുന്നു. 

ഇതിന് ഏറെ പിന്തുണ നല്‍കിയ വ്യക്തിത്വമായിരുന്നു നഴ്‌സായ മേരിയുടേത്. അതുകൊണ്ട് യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ വിപുലമായ സൗഹൃദവലയം ഈ കുടുംബത്തിനുണ്ടായി. 

അങ്കമാലി മൂക്കന്നൂര്‍ കൊക്കുന്ന് പാലാട്ടി കുടുംബാംഗമാണ് മേരി. ഭര്‍ത്താവ് ഇഗ്നേഷ്യസ് നെടുമ്പാശ്ശേരി കരിയാട് പെട്ടയില്‍ കുടുംബാംഗമാണ്. യുകെയില്‍ ജോലി ചെയ്യുന്ന ജസ്റ്റിന്‍ ജുമിന്‍ എന്നിവരാണ് മക്കള്‍. 

യുകെ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായ ഈ കുടുംബത്തിന് നേരിട്ട നഷ്ടത്തില്‍ യൂറോപ്പ് മലയാളി അനുശോചനം രേഖപ്പെടുത്തുന്നു. മേരിയുടെ സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.