CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 29 Seconds Ago
Breaking Now

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം ട്രാഫിക് ജാമില്‍ കുരുങ്ങി; 7ാം മിനിറ്റില്‍ രക്ഷിച്ച് പ്രതികളെ പൊക്കി പോലീസ്; ട്രാഫിക് ജാമിന്റെ ഓരോ ഗുണങ്ങളേ!

ഇരയുടെ സഹോദരനാണ് വിവരം പോലീസില്‍ അറിയിച്ചത്.

കാട്ടിലേക്കുള്ള വഴികള്‍ ടൂറിസത്തിന് ഏറെ അനുയോജ്യമാണെങ്കിലും അവിടെ റോഡ് നിര്‍മ്മിക്കുകയോ, യാത്ര എളുപ്പമാക്കാന്‍ കല്ല് വിരിക്കുകയോ ചെയ്യാറില്ല. വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്ന തരത്തിലേക്ക് കാടുകാണാന്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് പുരോഗമനം ഒഴിവാക്കുന്നത്. എന്നാല്‍ നമ്മുടെ നഗരങ്ങളിലെ റോഡുകള്‍ എന്ത് കൊണ്ടാണ് കുണ്ടിയും, കുഴിയും, നിറഞ്ഞ് ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്നതെന്ന് ചോദിച്ചാല്‍ ദാ ഇതുപോലുള്ള ചില ഗുണങ്ങള്‍ കൊണ്ട് സഹിക്കണമെന്നേ അധികൃതര്‍ പറയൂ!

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നിന്നും ഇയാളെ ഡല്‍ഹി പോലീസ് ഏഴ് മിനിറ്റ് കൊണ്ട് രക്ഷപ്പെടുത്തിയ കഥയാണ് ഈ ഉദാഹരണം പറയാന്‍ കാരണം. ഷിംല സ്വദേശി റിജ്വാള്‍ എന്നയാളെയാണ് തട്ടിക്കൊണ്ടുപോകല്‍ റിപ്പോര്‍ട്ട് ചെയ്ത് ഏഴാം മിനിറ്റില്‍ പോലീസ് രക്ഷിച്ചത്.

ഇരയുടെ സഹോദരനാണ് വിവരം പോലീസില്‍ അറിയിച്ചത്. കാറിന്റെ ചില്ലില്‍ ഹൈലാന്‍ഡര്‍ എന്ന് എഴുതിയിരുന്നതായി ഇയാള്‍ വിവരം നല്‍കിയിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം കൈമാറുകയും കാര്‍ ഉത്തം നഗറിലെ സിഗ്‌നലില്‍ കുരുക്കില്‍ പെട്ട് കിടക്കുന്നത് കണ്ടെത്തുകയുമായിരുന്നു.

 

പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘത്തിലെ മൂന്ന് പേര്‍ ട്രാഫിക് ജാമിനിടെ മുങ്ങി. എന്നാല്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 21കാരനായ റിജ്വാളിന്റെ കാറും സംഘം കവര്‍ന്നിരുന്നു. ഈ കാര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.