CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 43 Seconds Ago
Breaking Now

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത് ; വോട്ടെടുപ്പ് ആരംഭിച്ചു ; മഴ ആശങ്ക സൃഷ്ടിക്കുന്നു

896 ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. 24നാണ് വോട്ടെണ്ണല്‍

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 12,780 പുതിയ വോട്ടര്‍മാരുള്‍പ്പെടെ 9,57ലക്ഷം വോട്ടര്‍മാരാണ് ഈ മണ്ഡലങ്ങളില്‍ വിധിയെഴുതുക. 

896 ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. 24നാണ് വോട്ടെണ്ണല്‍. മഞ്ചേശ്വരത്ത് 2.14 ലക്ഷവും എറണാകുളത്ത് 1.55ലക്ഷവും അരൂരില്‍1.91 ലക്ഷവും കോന്നിയില്‍1.98 ലക്ഷവും വട്ടിയൂര്‍ക്കാവില്‍ 1.97 ലക്ഷവും വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരത്ത് 2693,എറണാകുളത്ത് 2905,അരൂരില്‍ 1962,കോന്നിയില്‍ 3251,വട്ടിയൂര്‍ക്കാവില്‍ 1969 എന്നിങ്ങിനെയാണ് പുതിയ വോട്ടര്‍മാര്‍. 5225 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 

അരൂര്‍ ഒഴികെ നാല് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അരൂരില്‍ കഴിഞ്ഞ തവണ ഇടതുമുന്നണിയാണ് ജയിച്ചത്.

തുലാവര്‍ഷം ശക്തമായത് വോട്ടെടുപ്പിന് തിരിച്ചടിയാണ്. ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴഭീഷണിയുള്ളതിനാല്‍ പരമാവധി വോട്ടര്‍മാരെ ഉച്ചയ്ക്ക് മുമ്പ് എത്തിക്കാനായിരിക്കും പ്രവര്‍ത്തകരുടെ ശ്രമം.




കൂടുതല്‍വാര്‍ത്തകള്‍.