1983 ല്‍ കൂലി എന്ന ചിത്രത്തിനിടെയുണ്ടായ ഗുരുതര അപകടത്തിന് ശേഷമാണ് തന്റെ ജൂഹൂവിലെ 'ജല്‍സ' എന്ന വീടിനു മുന്നില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് ബിഗ് ബി തുടങ്ങിവെച്ചത്. കഴിഞ്ഞ 37 വര്‍ഷത്തോളമായി ജല്‍സയിലെ പതിവു തെറ്റാത്തൊരു കാഴ്ചയാണ് അത്. എന്നാല്‍ ഇപ്പോഴിതാ അനാരോഗ്യം മൂലം ഇന്നലെ ആരാധകര്‍ക്കു മുന്നിലെത്താന്‍ പറ്റാത്തതില്‍ ആരാധകരോട് ക്ഷമ ചോദിക്കുകയാണ് ബിഗ് ബി.
ഗുരുതരമായി പരിക്കേറ്റ് മരണത്തിന്റെ വക്കോളമെത്തിയ ബച്ചനുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരകണക്കിന് ആളുകളാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചത്. തന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകരോടുള്ള സ്‌നേഹസൂചകമായാണ് ബിഗ് ബിയുടെ ഈ പതിവ് 'സണ്‍ഡേ മീറ്റ്'.