CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 50 Seconds Ago
Breaking Now

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച; നിര്‍ദ്ദേശങ്ങളുമായി സ്വാഗതസംഘം.

ലണ്ടന്‍: ഫാ.ജോര്‍ജ്ജ് പനക്കലച്ചന്റെ നേതൃത്വത്തില്‍  റെയിന്‍ഹാം ഏലുടെക് അക്കാദമിയില്‍ വെച്ച് ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച നടത്തപ്പെടുമ്പോള്‍ കണ്‍വെന്‍ഷന്‍ വേദിയിലേക്കുള്ള റൂട്ട് മാപ്പും, പാര്‍ക്കിങ് ലൊക്കേഷനും മറ്റു നിര്‍ദ്ദേശങ്ങളുമായി സ്വാഗതസംഘം.

ട്യൂബ് ട്രെയിന്‍ മാര്‍ഗ്ഗം വരുന്നവര്‍ അപ്മിന്‍സ്റ്റര്‍ വഴിയുള്ള ജില്ലാ ലൈനിലൂടെ വന്നു ഡെഗന്‍ഹാം ഈസ്റ്റില്‍ ഇറങ്ങേണ്ടതാണ്. ട്യൂബ് സ്റ്റേഷന് നേരെ എതിര്‍വശത്ത്കാണുന്ന എലൂടെക് അക്കാദമി ഓഫ് ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിംഗിലെ സ്‌പോര്‍ട്‌സ് ഹാളില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

വാഹനങ്ങളില്‍ വരുന്നവര്‍ എം & ബി സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബ്  കാര്‍ പാര്‍ക്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. മൂന്നു മിനിട്ടു നടക്കുവാനുള്ള ദൂരത്തിലാണ് കാര്‍ പാര്‍ക്കിങ്. 

കണ്‍വെന്‍ഷന്റെ ഇടവേളകളില്‍ ചായയും ബിസ്‌കറ്റും നല്‍കുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. വെള്ളക്കുപ്പികള്‍ ഹാളിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായിരിക്കും.  ഫസ്റ്റ് എയ്ഡ് സഹായവും ഉണ്ടായിരിക്കുന്നതാണ്.  

കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും വേറെ ഹാളുകളിലായി വചന ശുശ്രുഷകള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ മാതാപിതാക്കള്‍ വോളണ്ടിയേഴ്‌സ് നല്‍കുന്ന നിര്‍ദ്ദേശാനുസരണം ഹാളുകളില്‍ കൊണ്ടു പോയി വിടുകയോ വോളണ്ടിയേഴ്‌സ് കൂട്ടിക്കൊണ്ട് പോവുകയോ ചെയ്യും.  പ്രത്യേക ശുശ്രുഷകളിലൂടെ ആല്മീയ ചിന്തകളും വിജ്ഞാനവും നല്‍കി ആല്മീയ ധാരയില്‍ ദൈവീക കൃപകളോടെ വീടിനും നാടിനും അനുഗ്രഹമായി വളര്‍ന്നു വരുന്നതിനുള്ള  ശുശ്രുഷകളാണ് ഒരുക്കിയിരിക്കുന്നത്.

സ്രാമ്പിക്കല്‍ പിതാവും, പനക്കലച്ചനുമൊപ്പം ഫാ.ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാവില്‍, ഫാ.ജോസഫ് എടാട്ട്, ഫാ.ജോജോ മരിപ്പാട്ട്, ഫാ.ജോസ് പള്ളിയില്‍ എന്നിവര്‍ വിവിധ ശുശ്രുഷകളില്‍ പങ്കുചേരും.        

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനായി എലുടെക് അക്കാദമിയില്‍ തിരുവചനവേദി ഉയരുമ്പോള്‍ ആയിരങ്ങള്‍ക്ക് കൃപകളും അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന ശുശ്രുഷകളുമായി ജോര്‍ജ്ജ് പനക്കലച്ചനും ടീമും വ്യാഴാഴ്ച റയിന്‍ഹാമില്‍ എത്തും.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ നയിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.  

 

അനുഗ്രഹ വാതായനങ്ങള്‍ തുറക്കപ്പെടുന്ന തിരുവചനങ്ങളുടെ ആഴങ്ങളില്‍  ലയിക്കുവാനും , ദൈവീക സ്‌നേഹസ്പര്‍ശം അനുഭവിക്കുവാനും, നവീകരണവും, ആല്മീയ സന്തോഷവും നേടുവാനും ഉതകുന്ന  ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസ് അന്ത്യാംകുളം 07472801507

 

കണ്‍വെന്‍ഷന്‍ വേദി: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN 

 

 കാര്‍ പാര്‍ക്ക് : M &B  Sports  and  Social  Club  RM7 0QX

 

 




കൂടുതല്‍വാര്‍ത്തകള്‍.