Breaking Now

പടം കഴിയാറായില്ലേ, ഇനി ഇതൊക്കെ മതി ; വിനയന്‍ നല്‍കിയ മറുപടിയെ കുറിച്ച് സെന്തില്‍

മലയാളികളെ രസിപ്പിക്കുന്ന ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകനാണ് വിനയന്‍. കല്യാണസൗഗന്ധികം, ആകാശഗംഗ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ്, അത്ഭുതദ്വീപ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ വിനയന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിയും മികച്ച വിജയമാണ് വിനയന് നല്‍കിയത്. രാജാമണിയായിരുന്നു ചിത്രത്തിലെ നായകന്‍.കലാഭവന്‍ മണിയാകാനുള്ള ശ്രമത്തിനിടെ നിരവധി രസകരമായ അനുഭവങ്ങളാണ് തന്നെ തേടി എത്തിയതെന്ന് രാജാമണി പറയുന്നു. 

ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു താന്‍ വണ്ണംവച്ച് എടുക്കുക എന്നത്. 'സിനിമ സന്തോഷം തരണമെങ്കില്‍ നീ വണ്ണം വച്ചേ പറ്റുള്ളൂ എന്നാണ് എന്നോട് വിനയന്‍ സാര്‍ ആദ്യമേ പറഞ്ഞത്. എന്നെ കാസ്റ്റ് ചെയ്തതിന് ശേഷം വളരെ കുറച്ച് ദിവസമേ ഉണ്ടായിരുന്നുള്ളൂ സിനിമ തുടങ്ങാനായിട്ട്. അതുകൊണ്ടുതന്നെ എന്തുകഴിച്ചിട്ടായാലും വണ്ണം വയ്ക്കണമായിരുന്നു. മണിച്ചേട്ടന്റെ ഒരു ഫിസിക് അറിയാമല്ലോ? അത്രത്തോളമെത്തിയില്ലെങ്കിലും അതിനടുത്തെങ്കിലും എത്തണമെന്നായിരുന്നു സാറിന്റെ നിര്‍ദേശം. പിന്നെ ഒരു ട്രെയിനറെ വച്ച് നന്നായി വര്‍ക്കൗട്ട് ചെയ്തു. കിട്ടുന്ന ഫുഡ് എല്ലാം തട്ടി. ഇവന് എന്തു വേണമെങ്കിലും കൊടുത്തോണം എന്നായിരുന്നു സെറ്റില്‍ സാര്‍ പറഞ്ഞിരുന്നത്പത്ത് മുട്ട, രണ്ട് ഏത്തപ്പഴം എന്നിങ്ങനെയൊക്കെയായിരുന്നു ഭക്ഷണക്രമം. പക്ഷേ ക്‌ളൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയമായപ്പോഴേക്കും, പഴയതുപോലെ ഫുഡൊന്നും കിട്ടുന്നില്ല. ഞാന്‍ സാറിനോട് കാര്യം പറഞ്ഞു. സാര്‍ പഴയതുപോലെ ഭക്ഷണമൊന്നും വലുതായിട്ടങ്ങനെ കിട്ടുന്നില്ല. പടം കഴിയാറായി ഇനിയിപ്പോ ഇതൊക്കെ മതി എന്നായിരുന്നു വിനയന്‍ സാറിന്റെ രസകരമായ മറുപടി'

 




കൂടുതല്‍വാര്‍ത്തകള്‍.