CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 14 Minutes 51 Seconds Ago
Breaking Now

പശുവിന്‍ പാലില്‍ സ്വര്‍ണ്ണമെന്ന് ബിജെപി നേതാവ്; പശുവിനെ പണയമായി എടുത്ത് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മണപ്പുറം ഫിനാന്‍സില്‍ ആളെത്തി

ഇന്ത്യന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണം ഉണ്ടെന്ന പശ്ചിമ ബംഗാള്‍ ബിജെപി മേധാവി ദിലീപ് ഘോഷിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു

സ്വര്‍ണ്ണപ്പണയമായി പശുവിനെ എടുത്ത് പണം നല്‍കണമെന്ന ആവശ്യവുമായി ഒരാള്‍ എത്തിയപ്പോള്‍ മണപ്പുറം ഫിനാന്‍സിന്റെ പശ്ചിമ ബംഗാള്‍ ഡാന്‍കുനി മേഖലയിലെ ബ്രാഞ്ചിലെ ജീവനക്കാര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നീടാണ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാക്കുകള്‍ അവര്‍ക്ക് ഓര്‍മ്മ വന്നത്. പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന ഘോഷിന്റെ വാക്കുകേട്ടാണ് ഈ പാവം മനുഷ്യന്‍ സ്വര്‍ണ്ണ ലോണ്‍ എടുക്കാന്‍ എത്തിയത്. 

ഇന്ത്യന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണം ഉണ്ടെന്ന പശ്ചിമ ബംഗാള്‍ ബിജെപി മേധാവി ദിലീപ് ഘോഷിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. സ്വര്‍ണ്ണ ലോണ്‍ എടുക്കാനാണ് താന്‍ മണപ്പുറം ഫിനാന്‍സില്‍ എത്തിയതെന്ന് രണ്ട് പശുക്കളുമായി എത്തിയ ആള്‍ മാധ്യമങ്ങളോട് പറഞ്ഞു. 20 പശുക്കളുള്ള തനിക്ക് ഇതിനെ പണം വെച്ച് ഗോള്‍ഡ് ലോണ്‍ ലഭിച്ചാല്‍ ബിസിനസ്സ് വിപുലീകരിക്കാമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 

ദിലീപ് ഘോഷിന്റെ വാക്കുകേട്ട് നിരവധി ആളുകള്‍ പശുക്കളുമായി എത്ര തുക സ്വര്‍ണ്ണ ലോണ്‍ കിട്ടുമെന്ന് ചോദിച്ച് സമീപിക്കുന്നതായി ഗരാള്‍ഗചാ ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിംഗ് പറഞ്ഞു. ഇത്തരം അവസ്ഥ സൃഷ്ടിച്ച ദിലീപിന് നോബല്‍ സമ്മാനം നല്‍കണമെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. 

ഇനി കൂടുതല്‍ ആളുകള്‍ പശുവുമായി സ്വര്‍ണ്ണപ്പണയം വെയ്ക്കാന്‍ എത്തിയാല്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ കുടുങ്ങുന്ന അവസ്ഥയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.