CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 2 Seconds Ago
Breaking Now

ഹൈദരാബാദിന്റെ 'മുന്നി' ഇപ്പോള്‍ വിര്‍ജിനിയ സെനറ്റര്‍; 50 വര്‍ഷത്തിന് ശേഷം ചരിത്രം കുറിച്ച് അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വംശജ

വിജയത്തോടെ വിര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റില്‍ എത്തുന്ന ആദ്യ മുസ്ലീംഅമേരിക്കന്‍ സ്ത്രീയും, ഇന്ത്യന്‍അമേരിക്കക്കാരിയുമായി ഹാഷ്മി

ഹൈദരാബാദിലെ കുട്ടിക്കാലത്ത് 'മുന്നി' എന്നായിരുന്നു അവള്‍ക്ക് വിളിപ്പേര്. ഇതിന് ശേഷമാണ് കുടുംബം അമേരിക്കയിലേക്ക് ചേക്കേറിയത്. 50 വര്‍ഷത്തിന് ഇപ്പുറം ഗസലാ ഹാഷ്മി അന്നാട്ടില്‍ ചരിത്രം കുറിച്ചിരിക്കുന്നു. ഡെമോക്രാറ്റായ ഗസലാ ഭരണത്തിലിരുന്ന റിപബ്ലിക്കന്‍ സെനറ്റര്‍ ഗ്ലെന്‍ സ്റ്റര്‍ട്ടെവെന്റിനെ അട്ടിമറിച്ച് വിര്‍ജിനിയ 10 സെനറ്റിലേക്ക് ചുവടുവെച്ചു. 

ഈ വിജയത്തോടെ വിര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റില്‍ എത്തുന്ന ആദ്യ മുസ്ലീംഅമേരിക്കന്‍ സ്ത്രീയും, ഇന്ത്യന്‍അമേരിക്കക്കാരിയുമായി ഹാഷ്മി. യുഎസ് രാഷ്ട്രീയത്തിലേക്ക് മുസ്ലീം സ്ത്രീകള്‍ കൂടുതലായി എത്തുന്ന സമയത്താണ് ഈ വിജയം. കഴിഞ്ഞ വര്‍ഷമാണ് യുഎസ് കോണ്‍ഗ്രസിലേക്ക് ആദ്യമായി രണ്ട് മുസ്ലീം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. 

10 സെനറ്റ് ഡിസ്ട്രിക്ടില്‍ 30% താമസക്കാരും കുടിയേറ്റക്കാരാണ്. ഇന്ത്യക്കാര്‍ക്ക് പുറമെ ഹിസ്പാനിക്, കൊറിയന്‍ വംശജരും ഇവിടെ താമസിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ രാഷ്ട്രീയത്തില്‍ കുടിയേറ്റം സജീവ ചര്‍ച്ചാ വിഷയമാണ്. റെയ്‌നോള്‍ഡ്‌സ് കമ്മ്യൂണിറ്റി കോളേജിലെ ടീച്ചിംഗ് & ലേണിംഗ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചാണ് ഹാഷ്മി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.