CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 26 Minutes 19 Seconds Ago
Breaking Now

ലേബറിനെ തോല്‍പ്പിക്കാന്‍ കണ്‍സര്‍വേറ്റീവുകളെ തുണയ്ക്കുന്ന യുകെയിലെ ബിജെപിക്കാരുടെ തന്ത്രം പാരയാകുമോ; പണച്ചെലവില്ലാത്ത സഹായങ്ങള്‍ നിയമവിരുദ്ധമെന്ന് ഇലക്ടറല്‍ കമ്മീഷന്‍; ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രചരണത്തിന്

ഇലക്ടറല്‍ രജിസ്റ്ററില്‍ നിന്നുള്ള വ്യക്തികളില്‍ നിന്ന് 500 പൗണ്ടില്‍ കൂടുതല്‍ സംഭാവന സ്വീകരിക്കാനും സംഘങ്ങള്‍ക്ക് സാധിക്കും

മറ്റൊരു രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചരണങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് ഇടപെടല്‍ നടത്താന്‍ കഴിയുമോ? ലേബര്‍ പാര്‍ട്ടിക്ക് എതിരായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടിയാണ് ഇന്ത്യ ഭരിക്കുന്ന ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ യുകെയില്‍ തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി (ഒഎഫ്ബിജെപി) 48 സീറ്റുകളിലെ ഫലങ്ങളെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ബ്രിട്ടീഷ് ഇന്ത്യക്കാരുടെ വോട്ടിനെ ലേബര്‍ വിരുദ്ധമാക്കി തീര്‍ക്കാന്‍ ഇന്ത്യന്‍ വംശജര്‍ ഒത്തൊരുമിച്ച് ശ്രമിച്ചാല്‍ വിജയകരമാകുമെന്നാണ് പ്രതീക്ഷ. 

ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യാവിരുദ്ധ നിലപാടുകളും, പാകിസ്ഥാന്‍ മുസ്ലീങ്ങളെ അനുകൂലിക്കുന്ന നയവുമാണ് ഇന്ത്യന്‍ വംശജരെ ചൊടിപ്പിക്കുന്നത്. അതേസമയം ഒഎഫ്ബിജെപിക്ക് ഇന്ത്യയില്‍ നിന്നും പാര്‍ട്ടി ധനസഹായം ലഭിക്കുന്നുണ്ടോയെന്ന സംശയമാണ് ഇപ്പോള്‍ ചര്‍ച്ചകളിലേക്ക് എത്തുന്ന മറ്റൊരു വിഷയം. യുകെ നിയമപ്രകാരം ഒരു ഗ്രൂപ്പിന് ഇംഗ്ലണ്ടില്‍ 20,000 പൗണ്ടില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ഇലക്ടറല്‍ കമ്മീഷന്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇതില്‍ താഴെയുള്ള തുകയാണ് ചെലവെങ്കില്‍ രജിസ്‌ട്രേഷന്റെ ആവശ്യമില്ല. 

ഇലക്ടറല്‍ രജിസ്റ്ററില്‍ നിന്നുള്ള വ്യക്തികളില്‍ നിന്ന് 500 പൗണ്ടില്‍ കൂടുതല്‍ സംഭാവന സ്വീകരിക്കാനും സംഘങ്ങള്‍ക്ക് സാധിക്കും. പക്ഷെ ഇതില്‍ താഴെയുള്ള തുകകള്‍ വിദേശത്ത് നിന്ന് എത്തിച്ചേരാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, എതിരായോ യാതൊരു ചെലവുമില്ലാതെ പ്രചരണം നടത്തുന്ന ചട്ടവിരുദ്ധമാണെന്ന് കമ്മീഷന്‍ വക്താവ് പറയുന്നു. വോളണ്ടിയര്‍മാര്‍ മറ്റൊരു രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണെന്നത് ഇതില്‍ കാര്യമില്ല.

മറ്റൊരു രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിക്കോ, വ്യക്തികള്‍ക്കോ ബ്രിട്ടീഷ് രാഷ്ട്രീയ കക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെങ്കിലും പ്രചരണങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദനീയമായ ആളുകളില്‍ നിന്നല്ലാതെ സ്വീകരിക്കാന്‍ കഴിയില്ല, വക്താവ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വംശജരായ ലേബര്‍ എംപിമാര്‍ ഇന്ത്യാവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയും, പാക് അനുകൂല പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. സ്ലോയിലെ ലേബര്‍ സ്ഥാനാര്‍ത്ഥി തന്‍മന്‍ജീത്ത് സിംഗ് ദേശി പാക് സമൂഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബ്രിട്ടീഷ് ഇന്ത്യന്‍ സമൂഹം ചൂണ്ടിക്കാണിക്കുന്നു. 

ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടര്‍മാര്‍ യുകെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സുപ്രധാന ശക്തിയാണെന്ന് ഓസ്ലോ യൂണിവേഴ്‌സിറ്റി ഗവേഷകന്‍ എവിയാന്‍ ലെയ്ഡിഗ് വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ യുകെയിലെ പാക് മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ വംശജര്‍ കരുതുന്നു. ഇതില്‍ നിന്നാണ് കണ്‍സര്‍വേറ്റീവുകള്‍ പിന്തുണ ഉറപ്പിക്കുന്നതെന്ന് ലെയ്ഡിഗ് ചൂണ്ടിക്കാട്ടി. 




കൂടുതല്‍വാര്‍ത്തകള്‍.