CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes Ago
Breaking Now

ബ്രക്‌സിറ്റിന് ശേഷം ഹെല്‍ത്ത് സര്‍വ്വീസ് റിക്രൂട്ട്‌മെന്റിന് 'എന്‍എച്ച്എസ് വിസ; പുതിയ പോയിന്റ് ബേസ്ഡ് സിസ്റ്റം പ്രഖ്യാപിക്കാന്‍ ഒരുങ്ങി പ്രീതി പട്ടേല്‍; വിദേശ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും ഫാസ്റ്റ് ട്രാക്ക് രീതിയില്‍ ബ്രിട്ടനിലെത്തിക്കാന്‍ ഹോം സെക്രട്ടറി

ലേബര്‍ പാര്‍ട്ടിയുടെ അനിയന്ത്രിതമായ കുടിയേറ്റ പദ്ധതിക്ക് എതിരെയും ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ മുന്നറിയിപ്പ് നല്‍കുന്നു

തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ ഏറ്റവും സുപ്രധാനമായ ഏട് പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഹോം സെക്രട്ടറി. സജീവ ചര്‍ച്ചാവിഷയമായ എന്‍എച്ച്എസും, ഇമിഗ്രേഷന്‍ സിസ്റ്റവും സംബന്ധിച്ചാണ് പ്രീതി പട്ടേല്‍ പ്രഖ്യാപിക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസില്‍ ഒഴിവുള്ള തസ്തികകളിലേക്ക് വിദേശ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും ഫാസ്റ്റ് ട്രാക്ക് സേവനങ്ങളില്‍ എത്തിക്കാന്‍ 'എന്‍എച്ച്എസ് വിസ'യാണ് പ്രധാന പദ്ധതി. 

ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അപേക്ഷ നല്‍കുന്നവരുടെ കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം അന്തിമതീരുമാനം കൈക്കൊള്ളുന്നതാണ് ഫാസ്റ്റ് ട്രാക്ക് സേവനങ്ങള്‍. നിലവില്‍ വിസയ്ക്കായി ഈടാക്കുന്നതിന്റെ പകുതിയ ഫീസ് മാത്രമാകും ഈടാക്കുക. രാജ്യത്തിന് ആവശ്യമായ വിദഗ്ധരെ എത്തിക്കാനായി ഓസീസ് സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് സിസ്റ്റമാണ് ടോറി പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിക്കുന്നത്. 

ലേബര്‍ പാര്‍ട്ടിയുടെ അനിയന്ത്രിതമായ കുടിയേറ്റ പദ്ധതിക്ക് എതിരെയും ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് സ്‌കൂളുകള്‍ക്കും, ആശുപത്രികള്‍ക്കും മേല്‍ സമ്മര്‍ദം വര്‍ദ്ധിക്കാന്‍ മാത്രമാണ് സഹായിക്കുക. ഈ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കാന്‍ എളുപ്പമാണ്. ബ്രക്‌സിറ്റ് വൈകിപ്പിക്കനും, പാര്‍ലമെന്റിനെ സ്തംഭിപ്പിക്കാനും, രണ്ട് ഹിതപരിശോധനകളും, അനിയന്ത്രിത കുടിയേറ്റവും സംഭവിക്കാന്‍ ജെറമി കോര്‍ബിന് വോട്ട് ചെയ്യാം, പ്രീതി ചൂണ്ടിക്കാണിക്കും. 

അതല്ലെങ്കില്‍ ബ്രക്‌സിറ്റ് നടത്താന്‍ ബോറിസ് ജോണ്‍സനും, കണ്‍സര്‍വേറ്റീവുകള്‍ക്കും വോട്ട് ചെയ്യാം. ഓസ്‌ട്രേലിയന്‍ ബേസ്ഡ് പോയിന്റ് സിസ്റ്റം പ്രയോഗിച്ച് കുടിയേറ്റം നിയന്ത്രിച്ച് നിര്‍ത്താം, എന്‍എച്ച്എസിലും, സ്‌കൂളുകളിലും, പോലീസിലും കൂടുതല്‍ നിക്ഷേപം നേടാം, പ്രീതി പട്ടേല്‍ വ്യക്തമാക്കി. ബ്രക്‌സിറ്റിന് ശേഷം പരമാവധി ആളുകള്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് ലേബര്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡൊണെല്‍ വ്യക്തമാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.