CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 4 Minutes 46 Seconds Ago
Breaking Now

മരണത്തിന്റെ മാലാഖ; ലിങ്കണ്‍ഷയറില്‍ നഴ്‌സായി ജോലി ചെയ്യവെ നാല് കുട്ടികളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറിന് ചെയ്തുകൂട്ടിയതെല്ലാം വെറും തമാശ; ബ്രിട്ടന്‍ ഞെട്ടിയ ആ ചോദ്യം ചെയ്യലിനെക്കുറിച്ച് പോലീസ്

സുദീര്‍ഘമായ വിചാരണയ്‌ക്കൊടുവിലാണ് ബെവെര്‍ലിയെ നാല് കൊലപാതകങ്ങള്‍ക്കും, ഒന്‍പത് വധശ്രമങ്ങള്‍ക്കും കുറ്റക്കാരിയെന്ന് കണ്ടെത്തി 13 ജീവപര്യന്തങ്ങള്‍ വിധിച്ചത്

രോഗികളെ ശുശ്രൂഷിക്കുന്ന ചുമതലയുള്ള നഴ്‌സുമാരെ മാലാഖമാരെന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ മരണത്തിന്റെ മാലാഖമാരായി മാറിയാലോ? സീരിയല്‍ കില്ലര്‍ ബെവെര്‍ലി ആലിറ്റാണ് ബ്രിട്ടനെ ഭയപ്പെടുത്തിയ ആ സീരിയല്‍ കില്ലര്‍. നാല് കുട്ടികളെ കൊലപ്പെടുത്തിയിട്ടും ഇതില്‍ ഇവര്‍ യാതൊരു കുറ്റബോധവും പ്രകടിപ്പിച്ചില്ല. ഇത് കൂടാതെ ഇഞ്ചക്ഷനുകള്‍ തെറ്റായി നല്‍കി മറ്റ് ഒന്‍പത് പേരുടെ ജീവനെടുക്കാനും ഈ നഴ്‌സ് ശ്രമിച്ചു. 

ബ്രിട്ടീഷ് പോലീസ്: അവര്‍ ടഫസ്റ്റ് കേസസ് എന്ന ഡോക്യുമെന്ററി സീരീസിലാണ് ഡിറ്റക്ടീവുമാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. നഴ്‌സ് ബെവെര്‍ലി ആലിറ്റ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ചിരിക്കുകയും, പുച്ഛിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ വ്യക്തമാക്കി. 1991ല്‍ ലിങ്കണ്‍ഷയര്‍ ഗ്രാന്ഥാം ഹോസ്പിറ്റലില്‍ വെച്ചാണ് കേവലം 59 ദിവസം കൊണ്ട് നാല് കുട്ടികളുടെ ജീവനെടുത്തത്. 

കുട്ടികള്‍ കൊല്ലപ്പെട്ടത് സ്വാഭാവികമായ കാര്യങ്ങള്‍ കൊണ്ടാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കുഴഞ്ഞുവീഴുകയും, മരിക്കുകയും ചെയ്ത ഒന്‍പത് കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ക്ക് അമിതമായ തോതില്‍ ഇന്‍സുലിനും, പൊട്ടാഷ്യം, ലിഗ്‌നോസെയിന്‍ എന്നിവ കുത്തിവെച്ചതായി കണ്ടെത്തിയത്. 

സുദീര്‍ഘമായ വിചാരണയ്‌ക്കൊടുവിലാണ് ബെവെര്‍ലിയെ നാല് കൊലപാതകങ്ങള്‍ക്കും, ഒന്‍പത് വധശ്രമങ്ങള്‍ക്കും കുറ്റക്കാരിയെന്ന് കണ്ടെത്തി 13 ജീവപര്യന്തങ്ങള്‍ വിധിച്ചത്. എന്നാല്‍ ഒരാഴ്ച മാത്രം ജയിലില്‍ കിടന്ന ഇവര്‍ക്ക് മാനസിക ബുദ്ധിമുട്ട് സ്ഥിരീകരിച്ചതോടെ ഇവരെ നോട്ടിംഗ്ഹാംഷയര്‍ റാംപ്ടണ്‍ സെക്യൂര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരയായ ചൈല്‍ഡ് സീരിയല്‍ കില്ലറായാണ് ഈ മുന്‍ നഴ്‌സിനെ കാണുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.