മാമാങ്ക'ത്തില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതിന്റെ ദു:ഖം പങ്കുവെച്ച് നടി മാളവിക മേനോന്. ചിത്രത്തില്‍ താന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ അതിനിടയില്‍ 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ താരത്തിന് 'മാമാങ്ക'ത്തില്‍ അഭിനയിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.
'916' എന്ന ചിത്രത്തിലൂടെയാണ് ഏഴ് വ!ര്‍ഷം മുമ്പ് നായികയായി മാളവിക മേനോന് അരങ്ങേറിയത്. മാമാങ്കം സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും എന്നാല്‍ 'പൊറിഞ്ചു'വില്‍ അഭിനയിക്കേണ്ടതിന്റെ തിരക്ക് കാരണം അത് നഷ്ടമാവുകയായിരുന്നുവെന്നുമാണ് താരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
എം പത്മകുമാര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രമായ 'മാമാങ്ക'ത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ റീഷൂട്ടിനിടെയാണ് അവസരം തനിക്ക് നഷ്ടമായതെന്നും മാളവിക കുറിച്ചിട്ടുണ്ട്. ജോഷിസംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' എന്ന ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
പക്ഷെ 'മാമാങ്കം' നഷ്ടമായതും അതേ സമയത്താണെന്നും വിഷമത്തോടെ താരം കുറിച്ചിരിക്കുകയാണ്. തുടര്‍ന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെ തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം 'മാമാങ്കം' സിനിമയുടെ ഭാഗമായി നടന്ന പൊതുചടങ്ങില്‍ മാളവിക നൃത്തം അവതരിപ്പിച്ചിരുന്നു. മാളവിക അവതരിപ്പിക്കാനിരുന്ന വേഷത്തിലാണ് നടി അനു സിത്താര സിനിമയില്‍ എത്തിയത്.