CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Minutes 24 Seconds Ago
Breaking Now

ഭാര്യയെ സംശയം ; എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ചുമരില്‍ അടിച്ചു കൊന്നു

തര്‍ക്കത്തിനിടെ കുഞ്ഞിനെ ഗുമല്ല ചുമരില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയോടുള്ള വിശ്വാസമില്ലായ്മയെ തുടര്‍ന്ന് എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ചുമരില്‍ അടിച്ചു കൊന്നു. ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് സംഭവം.

രണ്ട് വര്‍ഷം മുമ്പാണ് വിജയവാഡ സ്വദേശി ഗുമല്ല ചിന്ന പുല്ലയ്യ കടപ്പ സ്വദേശി രമാദേവിയെ രണ്ടാം വിവാഹം ചെയ്യുന്നത്. ഗുമല്ലയ്ക്ക് രമാദേവിയെ സംശയമായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. തര്‍ക്കത്തിനിടെ കുഞ്ഞിനെ ഗുമല്ല ചുമരില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം അമ്മിക്കല്ല് കൊണ്ട് രമാദേവിയുടെ തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് രമാദേവിയെ ആശുപത്രിയിലെത്തിച്ചത്. 

എട്ടു വര്‍ഷം മുമ്പ് ആദ്യ ഭാര്യ ലക്ഷ്മിയെ സമാന സാഹചര്യത്തില്‍ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒളിവിലായ ഗുമല്ലയ്ക്കായുള്ള അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.