CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 16 Minutes 22 Seconds Ago
Breaking Now

മാമാങ്കം ഹിന്ദി പതിപ്പിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയതായി ഉണ്ണി മുകുന്ദന്‍

മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന ബ്രമാണ്ഡ ചിത്രം 'മാമാങ്ക'ത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് മാമാങ്കം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായും ഡബ്ബ് ചെയ്തതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

ഡബ്ബിങ് സമയത്തെ ചിത്രങ്ങളും, ഡബ്ബിങ്ങിന് സഹായിച്ചവര്‍ക്ക് നന്ദിയും താരം അറിയിച്ചിട്ടുണ്ട്. മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് നിര്‍മ്മിക്കുന്നത്.

സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.