CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Seconds Ago
Breaking Now

ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രം തലൈവിയുടെ ചിത്രീകരണം തുടങ്ങി

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന കങ്കണ റണൗത്തിന്റെ പുതിയ ചിത്രം തലൈവിയുടെ സിനിമയുടെ ചിത്രീകരണം തുടങ്ങി. കങ്കണയെകൂടാതെ നടന്‍ അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരുണാനിധിയുടെ റോളിനായി നടന്‍ പ്രകാശ് രാജെത്തും എന്നും സൂചനകളുണ്ട്. നീണ്ട നാളത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ചിത്രീകരണം തുടങ്ങുന്നത്.

തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.

അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന പങ്കയാണ് കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഒരു കബഡി പ്ലേയറെയാണ് കങ്കണ അവതരിപ്പിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.