CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 18 Seconds Ago
Breaking Now

മലയാളം യുകെ അവാര്‍ഡ് പ്രൊഫ. ബാബു പൂഴിക്കുന്നേലിന് ആനന്ദ് നീലകണ്ഠന്‍ സമ്മാനിച്ചു

കോട്ടയം : മലയാളം യുകെ ഏര്‍പ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തില്‍ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യന്‍  ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചു . 25 , 000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

പ്രൗഢഗംഭീരമായ സാഹിത്യസദസ്സില്‍വച്ച് ആനന്ദ് നീലകണ്ഠന്‍ തന്റെ എഴുത്തിന്റെ രസതന്ത്രം പ്രേക്ഷകരുമായി പങ്കുവച്ചു. ഭാഷ അല്ല പ്രധാനം കഥയാണ് എന്ന് അദ്ദേഹം തന്റെ എഴുത്തിന്റെ രീതിയെ വിലയിരുത്തികൊണ്ടു അഭിപ്രായപ്പെട്ടു.

അവാര്‍ഡ് ദാന ചടങ്ങില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ തേക്കിന്‍കാട് ജോസഫ് ' സഫലം സഹൃദം സഞ്ചാരത്തെ' സദസ്സിന് പരിചയപ്പെടുത്തി. നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തികൊണ്ട് പുതുതലമുറയ്ക്ക് വായനയുടെ നവ വസന്തം തീര്‍ത്ത ആനന്ദ് നീലകണ്ഠനില്‍ നിന്ന് പ്രൊഫ.ബാബു തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , ഡോ .പോള്‍ മണലില്‍ പുസ്തകത്തിന്റെ പ്രസാധകരായ മാത്യൂസ് ഓരത്തേല്‍, മലയാളം യുകെയെ പ്രതിനിധീകരിച്ച് റ്റിജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കോട്ടയം വര ആര്‍ട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സംഘാടകനും പ്രസാധകനുമായ മാത്യൂസ് ഓരത്തേല്‍  സ്വാഗതം ആശംസിക്കുകയും  ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു .  കോട്ടയം വര ആര്‍ട്ട് ഗാലറിയുടെ ആദ്യ പുസ്തകം തന്നെ സമ്മാനാര്‍ഹമായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു .

ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ബ്രിട്ടനില്‍ ഏറ്റവും പ്രചാരമുള്ള മലയാളം യുകെ കേരള മാധ്യമരംഗത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ പ്രൊഫ. ബാബു തോമസ് പറഞ്ഞു. യുകെയില്‍ മലയാളികള്‍ക്കിടയില്‍ വാര്‍ത്തയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സാഹിത്യത്തിനും മലയാളഭാഷയ്ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മലയാളം യുകെ പിന്തുടരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളില്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ ഉള്‍പ്പടെയുള്ള പ്രമുഖരുടെ രചനകള്‍ മലയാളം യുകെയില്‍ സ്ഥാനം പിടിച്ചിരുന്നു. വ്യത്യസ്തമായ രീതിയില്‍ ഭാഷയ്ക്കും സാഹിത്യത്തിനും മലയാളം യുകെ നല്‍കുന്ന പ്രാധാന്യത്തിന് പ്രൊഫ.ബാബു തോമസ് നന്ദി പറഞ്ഞു. സഫലം സഹൃദം സഞ്ചാരത്തിന്റെ ഏതാനും അധ്യായങ്ങള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്റെ ശിഷ്യരും സുഹൃത്തുക്കളും അഭിനന്ദിച്ചതിന്റെ ഓര്‍മകള്‍ അദ്ദേഹം സദസ്യരുമായി പങ്കു വച്ചു.

മലയാളം യുകെയുടെ ആദ്യ അവാര്‍ഡു ദാനം തന്നെ തികച്ചും അവിസ്മരണീയവും സ്വപ്ന തുല്യവുമായ ചടങ്ങായി മാറി . ഒന്നാം കിട മാധ്യമങ്ങള്‍ക്കൊപ്പം മലയാളം യുകെയുടെ പേരും കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയില്‍ മുന്നിട്ടു നിന്നു . വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ കൂട്ടത്തില്‍ ആമസോണ്‍ തിരഞ്ഞെടുത്ത എഴുത്തുകാരനായ ആനന്ദ് നീലകണ്ഠന്റെ സാന്നിധ്യം മലയാളം യുകെ യുടെ അവാര്‍ഡ് ദാന ചടങ്ങിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു . ഒന്നാംനിര മാധ്യമങ്ങളുടെ നിരയിലേക്ക് മലയാളം യുകെ വളര്‍ന്നിരിക്കുന്നു എന്ന സത്യം കേരളത്തിന്റെ അക്ഷരനഗരിയില്‍ എല്ലാവരും എടുത്തു പറയുകയും ചെയ്തു. ആനന്ദ് നീലകണ്ഠനെന്ന മഹാപ്രതിഭയെ കാണാനും ശ്രവിക്കാനും പുസ്തകങ്ങളില്‍ കൈയൊപ്പ് ചാര്‍ത്താനും ആയിരങ്ങളാണ് കോട്ടയത്ത് തടിച്ചു കൂടിയത്. ആ പ്രൗഢഗംഭീരമായ സദസ്സില്‍ പ്രൊഫസര്‍ ബാബു തോമസിന് അവാര്‍ഡ് കൊടുക്കുവാന്‍ സാധിച്ചത് മലയാളം യുകെയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമായി .

 




കൂടുതല്‍വാര്‍ത്തകള്‍.