CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 26 Seconds Ago
Breaking Now

മദ്യപിക്കുന്നത് വിലക്കിയ ഭാര്യയെ വെട്ടികൊലപ്പെടുത്തി ; തലയുമായി സ്റ്റേഷനിലെത്തി യുവാവ്

മദ്യപാന ശീലം നിര്‍ത്തണമെന്നാവശ്യപ്പെട്ട് വഴക്കുണ്ടായിരുന്നു.

മദ്യപാനം വിലക്കിയതോടെ ഭാര്യയോടുള്ള ദേഷ്യം. കൊലപ്പെടുത്തി തലയുമായി പോലീസ് സ്‌റ്റേഷനിലെത്തി. ആഗ്രയിലാണ് സംഭവം. 17 വര്‍ഷം മുമ്പാണ് ടി വി മെക്കാനിക്കായ നരേഷ് ശാന്തിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് മൂന്നു പെണ്‍മക്കളും ഒരു മകനുമുണ്ട്. മദ്യപാന ശീലം നിര്‍ത്തണമെന്നാവശ്യപ്പെട്ട് വഴക്കുണ്ടായിരുന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ വച്ച് മദ്യപിക്കാന്‍ പോയ നരേഷിനെ ഭാര്യ തടഞ്ഞതോടെയാണ് തലവെട്ടിയത്.തല അറുത്തു മാറ്റിയ ശേഷം മൃതദേഹം മുറിയിലാക്കി പൂട്ടിയിട്ടാണ് സ്റ്റേഷനിലെത്തിയത്. നേരം പുലര്‍ന്നിട്ടും അമ്മയെ കാണാതെ അന്വേഷിച്ച മക്കളാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക സമയം മദ്യപിച്ചിരുന്നില്ലെന്നും പരപുരുഷ ബന്ധം ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.