CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 25 Minutes 29 Seconds Ago
Breaking Now

ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു ; ക്രൂരത കാണിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

ഗര്‍ഭിണിയായ പൂച്ചയെ കയറില്‍ കെട്ടിത്തൂക്കി ക്രൂരമായി കൊന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം പാല്‍കുളങ്ങരയില്‍ ക്ലബ് ആയി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കിയത്. സംഭവം ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

മദ്യപാനവും ചീട്ടുകളിയും പതിവുള്ള ക്ലബില്‍ കഴിഞ്ഞ ദിവസമാണ് പൂച്ചയെ ക്രൂരമായി കൊന്നത്. വിവരം അറിഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. ആദ്യം പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചു. പൂച്ചയുടെ ചിത്രം പങ്കുവച്ച് ഇവര്‍ വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലും പങ്കുവച്ചു. മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നതിനും പൊതു ശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.