CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Seconds Ago
Breaking Now

ഹൃത്വിക് റോഷനോടുള്ള ഭാര്യയുടെ ആരാധനയില്‍ അസൂയ ; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡൊണെ.

അമേരിക്കയിലെ ക്വീന്‍സില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ബാര്യ ഡോണെ ഡോജോയിയെ (27) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡൊണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവം. ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഇവര്‍ക്ക് ഹൃത്വികിനോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ഭര്‍ത്താവുമായി സ്ഥിരം വഴക്കുണ്ടായിരുന്നു. വീട്ടിലിരുന്ന് ഹൃത്വിക് ചിത്രം കാണാനോ പാട്ടു കേള്‍ക്കാനോ ദിനേശ്വര്‍ സമ്മതിച്ചിരുന്നില്ല.

ഡോണെയെ കൊലപ്പെടുത്തിയ ശേഷം സഹോദരിയ്ക്ക് ഫോണ്‍ സന്ദേശം നല്‍കി. അപാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ പൂച്ചട്ടിയ്ക്ക് ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞു. ഡോണെയുടെ മൃതദേഹത്തിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് ദിനേശ്വറിന്റെ മൃതദേഹമുണ്ടായത്. ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്.




കൂടുതല്‍വാര്‍ത്തകള്‍.