CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 47 Seconds Ago
Breaking Now

വിശപ്പിന്റെ നോട്ടം !! പെണ്‍കുട്ടി ഉച്ചഭക്ഷണത്തിന് കാത്തുനില്‍ക്കുന്ന ചിത്രം വൈറലായി; വിശന്ന കുട്ടിയ്ക്ക് ഭക്ഷണവും അഡ്മിഷനും നല്‍കി ഈ സ്‌കൂള്‍

വിശന്നുവലഞ്ഞ പെണ്‍കുട്ടി കാലിപ്പാത്രവും പിടിച്ച് ഒരു ക്ലാസ് മുറിക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന ചിത്രമാണ് തെലുങ്ക് പത്രം പ്രസിദ്ധീകരിച്ചത്.

സ്‌കൂളില്‍ പോകുന്നത് എന്തിന് വേണ്ടിയാണ്? ഇതെന്ത് ചോദ്യം, പഠിക്കാന്‍. എല്ലാവരും സ്‌കൂളില്‍ പോകുന്നത് പഠിക്കാന്‍ വേണ്ടിയാണോ? അങ്ങനെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഒന്നുകൂടി ചിന്തിക്കേണ്ടി വരും. ഒരു നേരത്തെ ഭക്ഷണം എങ്കിലും ലഭിക്കാന്‍ വേണ്ടി വിശക്കുന്ന ഒരുപാട് വയറുകള്‍ സ്‌കൂള്‍ വരാന്തകളില്‍ എത്തിച്ചേരുന്നുണ്ട്. അത്തരമൊരു ചിത്രം സോഷ്യല്‍ മീഡിയ പകര്‍ത്തിയതോടെ സംഭവിച്ചത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. 

ഹൈദരാബാദില്‍ നിന്നാണ് ആ ചിത്രം പങ്കുവെയ്ക്കപ്പെട്ടത്. വിശന്നുവലഞ്ഞ പെണ്‍കുട്ടി കാലിപ്പാത്രവും പിടിച്ച് ഒരു ക്ലാസ് മുറിക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന ചിത്രമാണ് തെലുങ്ക് പത്രം പ്രസിദ്ധീകരിച്ചത്. ഹൃദയം തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒടുവില്‍ സംഭവിച്ച് എന്താണെന്നോ, അതേ സ്‌കൂളില്‍ മോത്തി ദിവ്യ എന്ന ആ പെണ്‍കുട്ടി ഇന്ന് വിദ്യാര്‍ത്ഥിനിയാണ്. 

തെലുങ്ക് ദിനപത്രമായ ഈനാടിന്റെ ഫോട്ടോഗ്രാഫര്‍ അവുള ശ്രീനിവാസാണ് 'വിശപ്പിന്റെ നോട്ടം' എന്ന തലക്കെട്ടോടെ ചിത്രം പകര്‍ത്തിയത്. ഹൈദരാബാദ്, ഗുഡിമല്‍കാപൂര്‍ ദേവാല്‍ ഛാം സിംഗ് സര്‍ക്കാര്‍ ഹൈസ്‌കൂളിന് പുറത്തായിരുന്നു ദിവ്യ പാത്രവും പിടിച്ച് കാത്തുനിന്നത്. ചിത്രം വൈറലായതോടെ എംവി ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വെങ്കട് റെഡ്ഡിയുടെ ശ്രദ്ധയില്‍ ഇതുപെട്ടു. 

'ഈ കുട്ടിക്ക് എന്ത് കൊണ്ടാണ് സ്‌കൂള്‍ പ്രവേശനം നല്‍കാത്തത്, ഭക്ഷണത്തിനും, പഠനത്തിനുമുള്ള അവകാശം നല്‍കാത്തത്', വെങ്കട് ചോദിച്ചു. ഇവരുടെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ദിവ്യക്ക് അതേ സ്‌കൂളില്‍ പ്രവേശനവും ഉറപ്പാക്കി. സ്‌കൂള്‍ യൂണിഫോം അണിഞ്ഞ് നില്‍ക്കുന്ന കുട്ടിയുടെ ചിത്രം കൂടി കണ്ടതോടെ ഓണ്‍ലൈന്‍ ലോകം സന്തോഷക്കണ്ണീരിലായി. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.