CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 11 Minutes 54 Seconds Ago
Breaking Now

അമ്മമാര്‍ക്ക് വേണ്ടി ട്വിറ്ററില്‍ വരന്‍മാരെ തേടുന്ന പെണ്‍മക്കള്‍; 56കാരി അമ്മയ്ക്ക് വരനെ തേടി മറ്റൊരു മകള്‍

ട്വിറ്റര്‍ ഉപയോക്താവായ മോഹിനി വിജ് ആണ് അമ്മയുടെ വിവാഹ പരസ്യം ഒരു സെല്‍ഫി പോസ്റ്റ് ചെയ്ത് നല്‍കിയത്

ആസ്ത വര്‍മ്മയെ ഓര്‍മ്മയില്ലേ, അമ്മയ്ക്ക് പറ്റിയ വരനെ തേടിയ ഒരു മകള്‍. ഇന്റര്‍നെറ്റ് കൈയടിച്ച ആ ചിത്രത്തിന് ശേഷം പ്രചോദനം ഉള്‍ക്കൊണ്ട് മറ്റൊരു മകള്‍ കൂടി അമ്മയ്ക്ക് വരനെ തേടുകയാണ്. ആസ്തയുടെ പ്രവൃത്തി ഹൃദയങ്ങള്‍ കീഴടക്കിയതിനൊപ്പം നിരവധി അമ്മമാര്‍ക്കും മക്കള്‍ക്കും പ്രചോദനേകുകയാണ്. 

ട്വിറ്റര്‍ ഉപയോക്താവായ മോഹിനി വിജ് ആണ് അമ്മയുടെ വിവാഹ പരസ്യം ഒരു സെല്‍ഫി പോസ്റ്റ് ചെയ്ത് നല്‍കിയത്. തന്റെ 56 വയസ്സുള്ള അമ്മയ്ക്ക് അനുയോജ്യനായ വരന്‍ വേണമെന്നതിനൊപ്പം നല്ലൊരു പിതാവിനെ കൂടി വേണമെന്നാണ് മോഹിനി വിജ് ആവശ്യപ്പെടുന്നത്. 

ആസ്ത വര്‍മ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അമ്മയ്ക്ക് വേണ്ടിയുള്ള വരനെ തേടല്ലെന്ന് മോഹിനി ട്വീറ്റില്‍ വ്യക്തമാക്കി. '56 വയസ്സുള്ള അമ്മയ്ക്ക് വേണ്ടി ഒരു ശ്രമം നടത്തുകയാണ്. 55 മുതല്‍ 60 വരെ പ്രായമുള്ള വെജിറ്റേറ്റിയന്‍, പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്‌നേഹിക്കാന്‍ മനസ്സുള്ള ജീവിതപങ്കാളിയെ തേടുന്ന, സ്‌നേഹിക്കുന്ന മക്കളെ തേടുന്ന പിതാവിനെ വേണം', മോഹിനി കുറിച്ചു. 

മകളുടെ ഈ വിവാഹ അന്വേഷണം എന്തായാലും ട്വിറ്റര്‍ ഏറ്റുപിടിച്ചു. നിരവധി പേര്‍ അനുഗ്രഹങ്ങളും, വരന്റെ വിവരങ്ങളുമായി മറുപടിയും നല്‍കി. സാക്ഷാല്‍ ആസ്ത വര്‍മ്മ തന്റെ ഈ വിവരം റിട്വീറ്റ് ചെയ്തു. പ്രായം നോക്കാതെ എല്ലാ വ്യക്തികള്‍ക്കും പങ്കാളികളെ തേടാന്‍ അവകാശമുണ്ട്, നിങ്ങളുടെ അമ്മയ്ക്കും സന്തോഷം ലഭിക്കട്ടെ, ആസ്ത കുറിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.