CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 10 Seconds Ago
Breaking Now

ശിവലിംഗത്തിലെ തേളെന്ന് പരാമര്‍ശം ; അപകീര്‍ത്തി കേസില്‍ തരൂരിന് അറസ്റ്റ് വാറന്റ്

കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തും വിധം ശിവലിംഗത്തിലെ തേള്‍ എന്നു പരാമര്‍ശിച്ച സംഭവത്തില്‍ ശശി തരൂര്‍ എംപിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്.  കോടതിയില്‍ ഹാജരാകാതിരുന്ന തരൂരിനെതിരെ അറസ്റ്റ്വാറന്റ് നല്‍കുകയായിരുന്നു. 5000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. കോടതിയില്‍ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി.

മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍.എസ്.എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. തുടര്‍ന്ന് രജീവ് ബബ്ബര്‍ ശശി തരൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

നവംബര്‍ 27നകം കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

 




കൂടുതല്‍വാര്‍ത്തകള്‍.