CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 49 Seconds Ago
Breaking Now

തിരിച്ച് നാട്ടില്‍ പോകാന്‍ മടി ; ഇന്ത്യക്കാരനെ കൊന്ന് പാക് പൗരന്‍ ദുബായില്‍ അഴിക്കുള്ളിലായി

കൊലപ്പെടുത്തിയ വ്യക്തിയുമായി മുന്‍ വൈരാഗ്യമില്ലെന്ന് പ്രതി പറഞ്ഞു.

സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ 17 കാരനായ പാക് പൗരന് ജീവപര്യന്തം ശിക്ഷ. ദുബായ് പ്രഥമിക കോടതിയാണ് നിര്‍മ്മാണ തൊഴിലാളിയായ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ഉച്ച വിശ്രമത്തിന് ഉറങ്ങുമ്പോള്‍ തുണിയുപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. 25 വര്‍ഷം തടവാണ് ശിക്ഷ.

തിരിച്ചു നാട്ടില്‍ പോകാതിരിക്കാനാണത്രെ പ്രതി കുറ്റം ചെയ്തത്. ഇനി ജയിലില്‍ കിടക്കാമല്ലോ എന്നായിരുന്നു കണക്കുകൂട്ടല്‍. സഹോദരനുമായി പ്രതിയ്ക്ക് നാട്ടില്‍ ചില പ്രശ്‌നങ്ങളുള്ളതിനാല്‍ പാകിസ്താനിലേക്ക് തിരിച്ചുപോകാന്‍ ഇയാള്‍ക്ക് താല്‍പര്യമില്ലായിരുന്നു. 25 വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടു കടത്തും. അല്‍ റാഷിദിയ സ്റ്റേഷനില്‍ ഈ വര്‍ഷം ഫെബ്രുവരി 26നാണ്  സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കൊലപ്പെടുത്തിയ വ്യക്തിയുമായി മുന്‍ വൈരാഗ്യമില്ലെന്ന് പ്രതി പറഞ്ഞു. ഒരാള്‍ തന്റെ നഗ്ന ചിത്രം പകര്‍ത്തി പാക്കിസ്ഥാനിലുള്ള സഹോദരന് അയച്ചുകൊടുത്തെന്നും ആ ചിത്രമുപയോഗിച്ച് സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രതി പറയുന്നത്. ഇതിനാല്‍ മടങ്ങിപോവാതിരിക്കാനാണ് കൊല ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.