CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 53 Seconds Ago
Breaking Now

വിമാന യാത്രയില്‍ തലയ്ക്ക് മുകളില്‍ സഹയാത്രികന്റെ കാലുകള്‍ ; ചിത്രം പങ്കുവച്ച് യാത്രക്കാരി

പലരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവം പങ്കുവച്ചു.

പൊതു സ്ഥലത്ത് പാലിക്കേണ്ട ചില മാന്യതകള്‍ പാലിക്കുക തന്നെ ചെയ്യണം. തന്റെ സീറ്റിന്റെ ഹെഡ് റെസ്റ്റില്‍ പിന്നിലിരുക്കുന്നയാള്‍ കാല്‍വച്ചിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് യാത്രക്കാരി. വിമാന യാത്രയില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യമെന്ന പേരിലാണ് ചിത്രം പങ്കുവച്ചത്.സംഭവത്തില്‍ ആയിരത്തിലേറെ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

പലരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവം പങ്കുവച്ചു. ചിലര്‍ ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരോട് പരാതി പറയാന്‍ നിര്‍ദ്ദേശിച്ചു.സീറ്റ് മാറ്റി തരാന്‍ ആവശ്യപ്പെടാമായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. ആ കാലില്‍ പേന വച്ച് ഇക്കിളി ആക്കാമായിരുന്നില്ലേയെന്ന് ഒരാള്‍ കമന്റിട്ടു. ഏതായാലും ശക്തമായി പ്രതികരിക്കണം ഈ മാന്യതയില്ലായ്മയെന്നാണ് ഭൂരിഭാഗവും പ്രതികരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.