CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 28 Seconds Ago
Breaking Now

ഫെമിനിസത്തെ തീവ്രവാദമായി വിലയിരുത്തിയതില്‍ ക്ഷമാപണം നടത്തി സൗദി അറേബ്യ

വീഡിയോയെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഏജന്‍സി അറിയിച്ചു.

ഫെമിനിസത്തെ തീവ്രവാദമായി മുദ്ര കുത്തിയ നടപടിയില്‍ ക്ഷമാപണം നടത്തി സൗദി അറേബ്യ. സൗദി അറേബ്യ സുരക്ഷ ഏജന്‍സി പുറത്തിറക്കിയ വീഡിയോയില്‍ ഫെമിനിസം, നിരീശ്വരവാദം, സ്വവര്‍ഗ രതി എന്നിവ അപകടകരമായ ആശയങ്ങളാണെന്നും സൗദി ജനത ജാഗരൂഗരായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഫെമിനിസത്തെ തീവ്രവാദമായി മുദ്രകുത്തിയത് അബദ്ധം പറ്റിയതാണെന്ന് സൗദി സുരക്ഷ ഏജന്‍സി പ്രതികരിച്ചു. വീഡിയോയെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഏജന്‍സി അറിയിച്ചു.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യം എന്ന പ്രതിശ്ചായയില്‍ നിന്ന് മാറാന്‍ സൗദി അറേബ്യ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക്കവേയാണ് ഈ വീഡിയോ പുറത്ത് വന്നത്. കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് സുരക്ഷ ഏജന്‍സി അദ്ധ്യക്ഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ ട്വീറ്റ് ചെയ്തത്. വീഡിയോയില്‍ നിരവധി അബദ്ധങ്ങളുണ്ടെന്നും അതിന്റെ നിര്‍മ്മാതാക്കള്‍ വ്യത്തിയായല്ല വീഡിയോ നിര്‍മ്മിച്ചതെന്നും സുരക്ഷ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

സൗദി മനുഷ്യാവാകാശ കമ്മീഷനും ഫെമിനിസം കുറ്റകരമായ പ്രവര്‍ത്തിയല്ലെന്ന് പറഞ്ഞ് പ്രസ്താവന പുറത്ത് വിട്ടിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകളാണ് വീഡിയോയ്‌ക്കെതിരെ രംഗത്ത് വന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.