CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 41 Minutes 49 Seconds Ago
Breaking Now

റഫാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു ; രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ

രാഷ്ട്ര താത്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസ് നേതാവ് (രാഹുല്‍ഗാന്ധി) ഇന്നത്തെ സുപ്രീം കോടതിയുടെ ശാസന പരിഗണിച്ച് രാജ്യത്തോട് മാപ്പു പറയണം'. അമിത് ഷാ ട്വീറ്റ് ചെയ്തു.

റഫാല്‍ കേസില്‍ വിധി വന്നതിനുശേഷം കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശച്ചിരുന്നു. രണ്ട് ട്വീറ്റുകളിലായാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അനാവശ്യവും അടിസ്ഥാന രഹിതവുമായ കോണ്‍ഗ്രസിന്റെ ക്യാംപയിനുകള്‍ക്ക് യോജിച്ച മറുപടിയാണ് ഇന്ന് പുനഃപരിശോധനാ ഹരജിക്കുമേല്‍ സുപ്രീംകോടതിയുടെ വിധിയില്‍ വന്നതെന്നായിരുന്നു അമിത് ഷായുടെ ആദ്യ ട്വീറ്റ്.

റഫാലിന്റെ പേരിലുള്ള ആരോപണങ്ങളത്രയും അടിസ്ഥാനരഹിതമായിരുന്നുവെന്ന് ഷാ പിന്നീട് ട്വീറ്റ് ചെയ്തു.

'റഫാലിന്റെ പേരില്‍ പാര്‍ലമെന്റിനെ കുറ്റപ്പെടുത്തിയത് തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഈ സമയം ആളുകളുടെ ക്ഷേമത്തിനായി കുറച്ചുകൂടെ നന്നായി വിനിയോഗിക്കാമായിരുന്നു. രാഷ്ട്ര താത്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസ് നേതാവ് (രാഹുല്‍ഗാന്ധി) ഇന്നത്തെ സുപ്രീം കോടതിയുടെ ശാസന പരിഗണിച്ച് രാജ്യത്തോട് മാപ്പു പറയണം'. അമിത് ഷാ ട്വീറ്റ് ചെയ്തു.

യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും നരേന്ദ്ര മോദി ജയിലിലേക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.ചൗക്കി ദാര്‍ ഛോര്‍ ഹെ എന്ന പരാമര്‍ശത്തിലാണ് രാഹുലിന് ഇന്ന് കോടതിയില്‍ നിന്ന് വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.