CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 45 Seconds Ago
Breaking Now

ദൈവവചനം ആഘോഷിക്കാനുള്ളതാണ് ; വചനത്തിന്റെ ആഘോഷത്തിന് ലിവര്‍പൂളില്‍ തിരിതെളിഞ്ഞു ; മൂന്നാമത് സീറോ മലബാര്‍ ബൈബിള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

കലയുടെ ഉത്സവത്തിന് തിരി തെളിഞ്ഞു ; ബൈബിള്‍ പ്രതിഷ്ഠയോടെ രൂപതാധ്യക്ഷന്‍ ശ്രീ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം ഉത്ഘാടനം ചെയ്തു

ബ്രിട്ടന്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ലിവര്‍പൂളില്‍ വര്‍ണ്ണാഭമായ തുടക്കം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബൈബിള്‍ പ്രതിഷ്ഠ നടത്തിയാണ് കലോത്സവത്തിന് തുടക്കമായത്. ദൈവവചനം ആഘോഷിക്കണമെന്നും അത് ജീവിതത്തില്‍ പ്രായോഗികമായി മറ്റുള്ളവര്‍ക്കായി അതു പങ്കുവയ്ക്കണമെന്നും പിതാവ് ഉത്ഘാടനത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു.

ദൈവവചനം പ്രഘോഷിക്കുക മാത്രം ചെയ്യാതെ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും അതിന് ഈ കലയുടെ ആഘോഷം ഫലപ്രദമാകട്ടെയെന്നും പിതാവ് ഉത്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. മൂന്നാമത് ബൈബിള്‍ കലോത്സവത്തിന്റെ രക്ഷാധികാരി ഫാ ജിനോ അരീക്കാട്ട് ചടങ്ങില്‍ സംസാരിച്ചു.

 ലിവര്‍പൂള്‍ കാര്‍ ലെയിന്‍ ഈസ്റ്റിലുള്ള ഡേ ലാ സാലെ അക്കാദമിയില്‍ നിറഞ്ഞ വേദിയെ സാക്ഷിയാക്കിയാണ് പിതാവ് കലോത്സവത്തിന് തിരി തെളിയിച്ചു. കലോത്സവം കോര്‍ഡിനേറ്റര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് MCBS, ബൈബിള്‍ അപ്പൊസ്‌റ്റോലറ്റ് ചെയര്‍മാന്‍ റെവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ റെവ. ഫാ. ജോര്‍ജ്ജ് ഏറ്റുപറയില്‍, കോ. കോര്‍ഡിനേറ്റര്‍മാരായ മി. റോമില്‍സ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവര്‍ സന്നിഹിതരായി.

11 വേദികളിലായി 1200 ഓളം പേര്‍ മത്സരിക്കുന്ന കലാമാമാങ്കത്തിന് വേദിയൊരുങ്ങി.. ഇനി മത്സരങ്ങളുടെ മണിക്കൂറുകള്‍..കൂടുതല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും...

 




കൂടുതല്‍വാര്‍ത്തകള്‍.