CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 43 Minutes 47 Seconds Ago
Breaking Now

കാലാവസ്ഥാ വ്യതിയാന ബില്‍ തള്ളി; 2ാം മിനിറ്റില്‍ വെനീസ് കൗണ്‍സില്‍ ഹാള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി !!

1966ന് ശേഷമുള്ള ഏറ്റവും കടുത്ത വെള്ളപ്പൊക്കമാണ് വെനീസ് നേരിടുന്നത്.

അനുഭവം കൊണ്ടും പാഠം പഠിച്ചില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പഴമക്കാര്‍ പറയുന്ന ആ വാചകമാണ് വെനീസിലെ പ്രാദേശിക കൗണ്‍സില്‍ അംഗങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബില്‍ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് കൗണ്‍സിലിന്റെ വെനെറ്റോ കൗണ്‍സില്‍ ഹാളില്‍ വേലിയേറ്റ വെള്ളം കയറിയത്. 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വേലിയേറ്റമാണ് വെനീസ് അനുഭവിക്കുന്നത്. 

1966ന് ശേഷമുള്ള ഏറ്റവും കടുത്ത വെള്ളപ്പൊക്കമാണ് വെനീസ് നേരിടുന്നത്. ഇതിനിടെയാണ് കാലാവസ്ഥാ വ്യതിയാന ബില്‍ കൗണ്‍സില്‍ ചര്‍ച്ചയ്ക്ക് എടുത്തത്. എന്നാല്‍ പതിവ് പോലെ ഭൂരിപക്ഷ പാര്‍ട്ടികളായ ലീഗ്, ബ്രദേഴ്‌സ് ഓഫ് ഇറ്റലി, ഫോര്‍സ ഇറ്റാലിയ എന്നിവര്‍ ചേര്‍ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ട് വെച്ച ഭേദഗതികള്‍ തള്ളിക്കളഞ്ഞു. മിനിറ്റുകള്‍ക്ക് പിന്നാലെയാണ് കൗണ്‍സില്‍ ഹാള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയത്. 

ബില്‍ തള്ളി രണ്ടാം മിനിറ്റില്‍ ഹാളില്‍ വെള്ളം കയറിയെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ ആന്‍ഡ്രിയ സനോനി പറഞ്ഞു. വെള്ളം നിറഞ്ഞ ഹാളിന്റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. 'ഭൂരിപക്ഷ പാര്‍ട്ടികള്‍ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നിര്‍ദ്ദേശങ്ങളെ തള്ളി രണ്ടാം മിനിറ്റില്‍ ചേംബറില്‍ വെള്ളം കയറി', അദ്ദേഹം കുറിച്ചു. 

വെനീസിലെ ജനങ്ങളുടെ പ്രതിനിധികളെ ജീവനും കൊണ്ട് ഓടാന്‍ നിര്‍ബന്ധിച്ച ഈ ചിത്രങ്ങളേക്കാള്‍ അര്‍ത്ഥവത്തായ ഒരു ചിത്രം ഇനി ലഭിക്കാനില്ല, സനോനി ചൂണ്ടിക്കാണിച്ചു. പോസ്റ്റ് ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. നഗരത്തെ വെള്ളം മൂടിയതോടെ ഇറ്റാലിയന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.