CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 27 Minutes 57 Seconds Ago
Breaking Now

ഡല്‍ഹിയില്‍ ശുദ്ധവായു വില്‍പ്പന ; 15 മിനിറ്റിന് 299 രൂപ !

മലിനീകരണ തോത് ഉയര്‍ന്നതോടെയാണ് പണം ഈടാക്കി തുടങ്ങിയത്.

രൂക്ഷമായ ഡല്‍ഹിയില്‍ ശുദ്ധവായു വില്‍പ്പനയ്ക്ക്!. അവിശ്വസനീയമാണെങ്കിലും സംഗതി ഉള്ളതുതന്നെ. ഡല്‍ഹി സാകേതിലെ സെലക്ട് സിറ്റി മാളിലുള്ള 'ഓക്‌സി പ്യൂര്‍' ആണ് ശുദ്ധമായ ഓക്‌സിജന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

ശുദ്ധ വായുവിനായി പിടയുന്ന ഡല്‍ഹിയില്‍, ഓക്‌സിജന്‍ പാര്‍ലര്‍ വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മലിനീകരണ തോത് കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ശുദ്ധമായ വായുവാണ് പാര്‍ലര്‍ നല്‍കുന്നതെന്നും സന്ദര്‍ശകര്‍ വ്യക്തമാക്കി. ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാകുന്നത്. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് വില.

ഡല്‍ഹി സ്വദേശിയായ ആര്യവീര്‍ കുമാറാണ് ഓക്‌സി പ്യൂറിന്റെ സ്ഥാപകന്‍. ഈ വര്‍ഷം മേയ് മാസം മുതല്‍ സൗജന്യമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ മലിനീകരണ തോത് ഉയര്‍ന്നതോടെയാണ് പണം ഈടാക്കി തുടങ്ങിയത്. ആദ്യമായാണ് ശുദ്ധവായിനായി ഒരു സ്ഥാപനം ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് ഓപ്പറേറ്ററായ അജയ് ജോണ്‍സണ്‍ പറയുന്നു. നിലവില്‍ മലിനീകരണ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. ഞങ്ങളുടെ ഉത്പന്നം ഇതില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണ്. ഒരു ദിവസം 1015 വരെ ആളുകള്‍ എത്തും. എവിടെയും കൊണ്ടുപോകാമെന്ന രീതിയില്‍ ക്യാനുകളിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.