CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 23 Seconds Ago
Breaking Now

ഒന്നും പേടിക്കേണ്ട, മഹാരാഷ്ട്രയില്‍ എല്ലാം ശുഭം; അമിത് ഷാ സഖ്യകക്ഷി നേതാവിനോട് പറഞ്ഞത് ഇങ്ങനെ; ശിവസേനയുമായി വീണ്ടും കൂട്ടുകൂടുമോ?

മഹാരാഷ്ട്രയില്‍ ബിജെപിയും, ശിവസേനയും വീണ്ടും ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാംദാസിന്റെ വാക്കുകള്‍.

മൂന്ന് ദശകങ്ങളായി തുടര്‍ന്ന സൗഹൃദം തകര്‍ന്നപ്പോള്‍ ബിജെപിയും, ശിവസേനയും രണ്ട് ദളങ്ങളായി മാറി. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിപക്ഷം ഒരുപാട് മോഹിക്കേണ്ടെന്നാണ് കേന്ദ്ര മന്ത്രി രാംദാസ് ആത്വാലെ നല്‍കുന്ന സൂചന. മഹാരാഷ്ട്രയില്‍ ബിജെപിയും, ശിവസേനയും വീണ്ടും ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാംദാസിന്റെ വാക്കുകള്‍.

'അമിത് ഭായിയോട് ഞാന്‍ പറഞ്ഞതാണ്, ഈ വിഷയത്തില്‍ അദ്ദേഹം ഒത്തുതീര്‍പ്പ് സംസാരിച്ചാല്‍ ഒരു പോംവഴി കണ്ടേക്കുമെന്ന്. അദ്ദേഹം നല്‍കിയ മറുപടി 'ഒന്നും ഭയക്കേണ്ട, എല്ലാം ശരിയാകും. ബിജെപിയും ശിവസേനയും ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കും', എന്നാണ്', രാംദാസ് ആത്വാലെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചരണ സമയത്ത് കാണിക്കാത്ത എതിര്‍പ്പ് ഫലം വന്നപ്പോള്‍ എവിടെ നിന്ന് വന്നെന്നാണ് അമിത് ഷാ ശിവസേനയുടെ സമ്മര്‍ദ തന്ത്രത്തെക്കുറിച്ച് നേരത്തെ അഭിപ്രായപ്പെട്ടത്. എന്നാല്‍ പുതിയ ആവശ്യങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ബിജെപി അധ്യക്ഷന്‍ ഉറപ്പിച്ച് പറഞ്ഞു.

സംസ്ഥാനത്ത് എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ഒരുങ്ങുമ്പോഴാണ് അമിത് ഷാ ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്. സേനയുമായി കൂട്ടുകൂടുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും, എന്‍സിപിക്കും അന്തിമതീരുമാനത്തില്‍ എത്താനും സാധിച്ചിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.