CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Seconds Ago
Breaking Now

ബിഗ് ഫ്രീസ് വരുന്നു, തയ്യാറായിക്കോ; തിങ്കളാഴ്ച രാത്രിയോടെ കൊടുംതണുപ്പ്‌ വീശിയെത്തും; നോര്‍ത്ത് പ്രദേശങ്ങള്‍ -6 സെല്‍ഷ്യസിലേക്ക്, സൗത്ത് -3യിലും; സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ്

ഗ്ലോസ്റ്റര്‍ഷയര്‍, വോര്‍സ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ സേവേണ്‍, എവോണ്‍ നദികള്‍ കരകവിഞ്ഞ് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയാണ്

നോര്‍ത്ത് പോളില്‍ നിന്നും കടുപ്പമേറിയ തണുത്ത കാറ്റ് വീശിയെത്തുന്നതോടെ തിങ്കളാഴ്ച രാത്രി മുതല്‍ രാജ്യത്തെ ചില ഭാഗങ്ങളില്‍ താപനില -9 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുമെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച രണ്ടിഞ്ച് വരെ മഴ പെയ്തിറങ്ങുന്നതിനാല്‍ വെള്ളപ്പൊക്കത്തിനും സാധ്യത കല്‍പ്പിക്കുന്നു. യോര്‍ക്ക്ഷയര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വീണ്ടുമൊരു വെള്ളപ്പൊക്കത്തിന് സാധ്യത തെളിയുന്നത്. കടുത്ത മഞ്ഞുവീഴ്ചയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നത്. 

വെസ്റ്റ് പ്രദേശങ്ങളില്‍ ബുധനാഴ്ചയോടെയാണ് മഞ്ഞ് എത്തുക. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇംഗ്ലണ്ട് ഏറ്റവും നേരത്തെ മഞ്ഞ് കാണുന്ന വര്‍ഷം കൂടിയായി ഇക്കുറി മാറുമെന്നാണ് കരുതുന്നത്. പോളാര്‍ കാറ്റ് ബ്രിട്ടീഷ് രാത്രികളെ -3 സെല്‍ഷ്യസിലേക്ക് എത്തിച്ച് കഴിഞ്ഞു. തിങ്കളാഴ്ച ശരത്കാലത്തെ ഏറ്റവും തണുപ്പേറിയ ദിനമായി ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലണ്ടിനും അനുഭവപ്പെടും. സ്‌കോട്ട്‌ലണ്ട് താപനില -8 സെല്‍ഷ്യസില്‍ താഴുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. 

ചൊവ്വാഴ്ചയോടെ ഈ അവസ്ഥ ഇംഗ്ലണ്ടില്‍ വ്യാപകമാകും. നോര്‍ത്ത് പ്രദേശങ്ങളില്‍ -6 സെല്‍ഷ്യസിലേക്കും, സൗത്ത് പ്രദേശങ്ങള്‍ -3 സെല്‍ഷ്യസിലേക്കുമാണ് താപനില മാറുക. ഇടയ്ക്കിടെ മഴ കൂടി പെയ്യുമെന്നതിനാല്‍ ഈ ആഴ്ചയിലെ കാലാവസ്ഥ അസ്ഥിരമാകും. രാജ്യത്തെ വലിയൊരു ഭാഗം സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുകയാണ്. സൗത്ത് യോര്‍ക്ക്ഷയറില്‍ നദി കരകവിഞ്ഞ് ഒഴുകുന്നത് തുടരുമെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. അതുമൂലമുള്ള ഗതാഗത തടസ്സവും വീടുകളിലേക്ക് വെള്ളം കയറലും തലവേദന സൃഷ്ടിക്കും. 

ഗ്ലോസ്റ്റര്‍ഷയര്‍, വോര്‍സ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ സേവേണ്‍, എവോണ്‍ നദികള്‍ കരകവിഞ്ഞ് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയാണ്. വീടുകള്‍ വൃത്തിയാക്കാല്‍ മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍ നിവാസികള്‍ പാടുപെടുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.