CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 50 Seconds Ago
Breaking Now

ഡല്‍ഹി മലിനീകരണം തടയാന്‍ ജിലേബി തീറ്റ നിര്‍ത്തണോ? ഗംഭീറിന്റെ ഗംഭീര തിരിച്ചുവരവ്

വായുമലിനീകരണം സംബന്ധിച്ച പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതോടെയാണ് ആംആദ്മിക്കാര്‍ ഗംഭീറിനെ കടന്നാക്രമിച്ചത്

ഏതാനും ദിവസങ്ങളായി ഡല്‍ഹി ബിജെപി എംപി ഗൗതം ഗംഭീറിന് നേര്‍ക്ക് വമ്പിച്ച ട്രോളുകളുടെ പെരുമഴയാണ്. ഡല്‍ഹിയെ കീഴടക്കിയ വായു മലിനീകരണം സംബന്ധിച്ച ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്ന മുന്‍ ക്രിക്കറ്റര്‍ ഇന്‍ഡോറില്‍ ക്രിക്കറ്റ് കമന്ററി പറയാന്‍ പോയതിന്റെ പേരിലാണ് ട്രോളുകള്‍. യോഗത്തില്‍ നിന്നും വിട്ടുനിന്ന ഗംഭീര്‍ സഹകമന്റേട്ടര്‍മാര്‍ക്കൊപ്പം ജലേബി കഴിക്കുന്ന ചിത്രമാണ് അരവിന്ദ് കെജ്രിവാളിന്റെ എഎപി ഉള്‍പ്പെടെ എടുത്ത് ഉപയോഗിച്ചത്. 

താന്‍ ജിലേബി കഴിക്കുന്നത് കൊണ്ടാണ് രാജ്യതലസ്ഥാനത്ത് മലിനീകരണത്തിന് കാരണമെങ്കില്‍ ഈ മധുരപലഹാരം കഴിക്കുന്നത് നിര്‍ത്താന്‍ തയ്യാറാണെന്നാണ് ഗംഭീറിന്റെ തിരിച്ചടി. 'ഡല്‍ഹി മലിനീകരണത്തിന് കാരണം ജിലേബി തീറ്റയെങ്കില്‍ എന്നന്നേയ്ക്കുമായി നിര്‍ത്താം. പത്ത് മിനിറ്റ് കൊണ്ട് നിങ്ങള്‍ എന്നെ ട്രോള്‍ ചെയ്യാന്‍ തുടങ്ങി. ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കാന്‍ അധ്വാനിച്ചെങ്കില്‍ നമുക്ക് ഇന്ന് നല്ല വായു ശ്വസിക്കാമായിരുന്നു', ഗംഭീര്‍ വിമര്‍ശനത്തില്‍ ചൂണ്ടിക്കാണിച്ചു. 

വായുമലിനീകരണം സംബന്ധിച്ച പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതോടെയാണ് ആംആദ്മിക്കാര്‍ ഗംഭീറിനെ കടന്നാക്രമിച്ചത്. തന്റെ ജോലി നോക്കി വിലയിരുത്താനും, തെറ്റായ പ്രചരണങ്ങള്‍ നോക്കേണ്ടെന്നും മുന്‍ ക്രിക്കറ്റര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍സഹതാരം വിവിഎസ് ലക്ഷ്മണിനൊപ്പം ജിലേബി കഴിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് എഎപി ഉപയോഗിച്ചത്. 

എംപിയായി സ്ഥാനം ഏല്‍ക്കുന്നതിന് മുന്‍പ് ഒപ്പുവെച്ച കരാറുകളുണ്ട്. ഇതിന്റെ പേരില്‍ അവരുടെ നേതാവിന്റെ കാര്യക്ഷമത കുറവ് മറച്ചുവെയ്ക്കുന്നത് സങ്കടകരമായ കാര്യമാണ്, സത്യസന്ധരായ ആളുകളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന പാര്‍ട്ടിക്കാരാണ് ഇത്, ഗംഭീര്‍ എഎപിക്ക് എതിരെ വിമര്‍ശനം ഉന്നയിക്കവെ കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.