CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 53 Seconds Ago
Breaking Now

ശിവസേനയ്ക്ക് മുന്നില്‍ പുതിയ ഫോര്‍മുലയുമായി കേന്ദ്രമന്ത്രി അത്തേവാലേ ; ബിജെപി അംഗീകരിച്ചാല്‍ പരിഗണിക്കാമെന്ന് സഞ്ജയ് റാവത്ത്

മൂന്ന് വര്‍ഷം ബി.ജെ.പിയും രണ്ട് വര്‍ഷം ശിവസേനയും മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാമെന്നാണ് നിര്‍ദേശിച്ചത്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കേ ബി.ജെ.പി ശിവസേന അനുനയ ഫോര്‍മുലയുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലേ. മുന്‍പ് തീരുമാനിച്ചതുപോലെ ഇരുപാര്‍ട്ടികളും മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കുന്ന ഫോര്‍മുലയാണ് അത്തേവാലേ മുന്നോട്ട് വെച്ചത്

ഒത്തുതീര്‍പ്പിനായി ഞാന്‍ സഞ്ജയ് റാവത്തുമായി സംസാരിച്ചു. ഞാന്‍ ഒരു ഫോര്‍മുല മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം ബി.ജെ.പിയും രണ്ട് വര്‍ഷം ശിവസേനയും മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാമെന്നാണ് നിര്‍ദേശിച്ചത്. ബി.ജെ.പി അത് സ്വീകരിക്കുകയാണെങ്കില്‍ ശിവസേന അതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ഈ ഫോര്‍മുല ബി.ജെ.പിക്ക് മുന്നില്‍ വെക്കും.' രാംദാസ് അത്തേവാലേ പറഞ്ഞു.

ബി.ജെ.പിയും ശിവസേനയും ഭിന്നതകള്‍ അവസാനിപ്പിച്ച് ഒറ്റകെട്ടായി നിന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രസ്താവനക്ക് പിന്നാലെയാണ് അദ്ദേഹം പുതിയ ഫോര്‍മുല മുന്നോട്ട് വെച്ചത്.

35 വര്ഷമായി സഖ്യത്തിലിരിക്കുന്ന ബി.ജെ.പിക്കും ശിവസേനക്കും ഇടയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചാണ് ഭിന്നതകള്‍ ഉടലെടുത്തത്. നിലവില്‍ ശിവസേന എന്‍.സി.പിയും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.