CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 15 Seconds Ago
Breaking Now

മാരിവില്ലിന്‍ തേന്മലരായി ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയുമ്പോള്‍ താമര കുമ്പിളുമായി.... ലണ്ടന്‍ മലയാളികള്‍

അടുത്ത ഞായറാഴ്ച്ച  നവംബര്‍  24  ന് , ഈ ശരത് കാല സന്ധ്യയില്‍   മലയാള നാടക ഗാനങ്ങളുടെ  എന്നുമെന്നും മധുരിക്കുന്ന   ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി മാഞ്ചുവട്ടിനു പകരം ലണ്ടനിലെ കേരള ഹൌസില്‍  വീണ്ടും ഒത്ത് കൂടുകയാണ്  'കട്ടന്‍ കാപ്പിയും കവിതയും' കൂട്ടായ്മ ...

ഒരു കാലഘട്ടത്തിന്റെ മൂളിപ്പാട്ടുകള്‍ ചിറകടിച്ചുയര്‍ന്നത്  പഴയകാല നാടക 

സദസ്സുകളില്‍ നിന്നായിരുന്നു .  'ക്ലാര്‍നെറ്റും, ബുള്‍ബുളും, ഹാര്‍മോണിയ'വും ഒക്കെ 

നിറഞ്ഞു നിന്നിരുന്ന നാടക ഗാനങ്ങള്‍ . അതു പിന്നീടു മലയാളിയുടെ ചുണ്ടില്‍  നിന്നും 

ഹൃദയത്തിലേക്കു ചേക്കേറി . പഴമയുടെ ഈറ്റില്ലങ്ങളിലേക്കൊരു തിരിച്ചുപോക്കാണ് മലയാളത്തിന്റെ 

എക്കാലത്തേയും  പ്രിയപ്പെട്ട നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'മാരിവില്ലിന്‍ തേന്മലരെ' എന്ന പരിപാടി. 

അനൗപചാരികതയുടെ ഈ സദസ്സില്‍ ആര്‍ക്കും പഴയ നാടക ഗാനങ്ങള്‍ അവതരിപ്പിക്കാം, അവയുടെ സൗന്ദര്യത്തെ 

വാഴ്ത്താം ...

 

മൂന്നു തലമുറകളായി താലോലിച്ചു  പാടുകയും കേള്‍ക്കുകയും ചെയ്യുന്ന 'പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം ,

താമരക്കുമ്പിളുമായ് അമ്മാവന്‍ താഴോട്ടു പോരാമോ …',  'ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ ...'   

തുടങ്ങിയ മലയാളി മനസുകളില്‍ ഗൃഹാതുര പ്രസരിപ്പിക്കുന്ന ഗാനങ്ങളുമായി ഈ പാശ്ചാത്യ നാട്ടിലെ  മലയാളികള്‍ക്കു വേണ്ടി  

വേദി ഒരുക്കുന്നത് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ആഭിമുഖ്യത്തിലാണ് . 

 

വേദിയുടെ  നാല് ചുമരുകള്‍ക്കുള്ളിലും വെള്ളാരം കുന്നുകളുടെയും ചില്ലിമുളം കാടുകളുടെയും ഓര്‍മ്മകള്‍ 

ഉണര്‍ത്തി മലയാളത്തിന്റെ പ്രിയപ്പെട്ട നാടക ഗാനങ്ങളുടെ പുനരാവിഷ്‌കരങ്ങള്‍ നമുക്ക് ആസ്വദിക്കാം.  

ചക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ… നിന്‍ മനോരാജ്യത്തെ 

രാജകുമാരിയായി വന്നു നില്‍ക്കാനൊരു മോഹവുമായി  'യു.കെ'യിലെ  പഴയതും പുതിയതുമായ  

തലമുറകള്‍ വീണ്ടും പാടുകയാണ് ....

 

താമരക്കുമ്പിളുമായ് അമ്പിളിയമ്മാവന്‍  താഴോട്ടു പോരാത്ത ,   

ചക്കര പന്തലും ചില്ലിമുളം കാടുകളും അന്യമായ ലണ്ടന്‍ നഗരത്തില്‍ 

ലല്ലലല്ലം പാടി വരാന്‍ സംഗീത പ്രിയരായ ഏവര്‍ക്കും ഗൃഹാതുരതയുടെ  ഈറനണിഞ്ഞ 

ഒരു ശരത് കാല സന്ധ്യയിലേക്ക്  സ്വാഗതം...

 Date :     Sunday 24 November 2019 from 5.30pm. 

Venue :   KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD

 




കൂടുതല്‍വാര്‍ത്തകള്‍.