ബര്‍മിങ്ഹാം: യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ശുശ്രൂഷകളിലൂടെ അനേകരെ ജീവിതനവീകരണത്തിലേക്കും ക്രിസ്തീയ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചന്‍ നയിക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബിര്‍മിങ്ഹാം സെഹിയോനില്‍ നാല്പത് മണിക്കൂര്‍ തുടര്‍ച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. ഈമാസം 28 ന് രാവിലെ 6 മുതല്‍ 29 രാത്രി 10 വരെയാണ് ആരാധന.
യൂറോപ്പില്‍ ആദ്യമായി റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' യുകെ യിലെ ഡെര്‍ബിഷെയറിലാണ് നടക്കുന്നത് .
ഡിസംബര്‍ 12 മുതല്‍ 15 വരെ നടക്കുന്ന ധ്യാനത്തില്‍ ഡാര്‍ബിഷെയറിലെ നയനമനോഹരമായ ഹേയസ് കോണ്‍ഫറന്‍സ് സെന്റര്‍ യൂറോപ്പിന്റെ അഭിഷേകാഗ്‌നി മലയായി മാറും .
ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.
കണ്‍വെന്‍ഷന്റെ പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://youtu.be/dvKudUhOlGs
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കലും ധ്യാനത്തില്‍ പങ്കെടുക്കും .
എഫാത്ത കോണ്‍ഫറന്‍സിനായി
അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയില്‍, ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
യേശുനാമത്തില്‍
ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ് തോമസ് 07760254700
ബാബു ജോസഫ് 07702061948