CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 44 Seconds Ago
Breaking Now

ദളിത് യുവാവുമായി പ്രണയം; മകളെ ജീവനോടെ തീയിട്ട് കൊന്ന് അമ്മ

വാക്കുതര്‍ക്കത്തിന് ഒടുവിലാണ് അമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷം സ്വന്തം ശരീരത്തിനും ഇവര്‍ തീകൊളുത്തി.

17 വയസ്സുള്ള മകളെ അമ്മ ജീവനോടെ തീയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മയും, മകളും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് ഒടുവിലാണ് അമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷം സ്വന്തം ശരീരത്തിനും ഇവര്‍ തീകൊളുത്തി. 

നാഗപട്ടണം ആശുപത്രിയില്‍ അമ്മ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി മരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. അതേസമയം അയല്‍ക്കാരന്‍ കൂടിയായ ദളിത് യുവാവിന്റെ പേരിലാണ് ഈ വാക്കുതര്‍ക്കം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇയാളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് അമ്മ മകളെ കൊന്നതെന്നാണ് ആരോപണം. 

2016 മുതല്‍ പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണെന്ന് 24കാരനായ യുവാവ് വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മ ബന്ധത്തിന് എതിരായിരുന്നു. കഴിഞ്ഞ വര്‍ഷം 11ാം ക്ലാസില്‍ വെച്ച് സ്‌കൂളില്‍ പോകുന്നതും വിലക്കി. 18 വയസ്സ് തികയുന്നതോടെ ഇവര്‍ വിവാഹത്തിന് അനുമതി ചോദിക്കാന്‍ ഒരുങ്ങുകയായിരുന്നു. 

എന്നാല്‍ ബന്ധം ഉപേക്ഷിക്കണമെന്ന അമ്മയുടെ വാദം മകള്‍ അംഗീകരിച്ചില്ലെന്നും ഇതോടെയാണ് തീകൊളുത്തി കൊലപ്പെടുത്തിയതെന്നും യുവാവ് ആരോപിക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.