CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 17 Seconds Ago
Breaking Now

കോസ്‌മോപോളിറ്റന്‍ മൂവീസിന്റെ 'സെറീന്‍' അണിയറയില്‍ ഒരുങ്ങുന്നു.

യുകെയിലെ പ്രമുഖ സോഷ്യല്‍ ക്ലബ്ബായ കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്റ്റോള്‍ ,കോസ്‌മോപോളിറ്റന്‍ മൂവീസിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന 'സെറീന്‍' എന്ന ഷോര്‍ട് ഫിലിമിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു . മാതൃത്വത്തിന്റെപവിത്രതെയും   ,സ്ത്രീ ശാക്തീകരണത്തിന്റെയും കഥ പറയുന്നഈ ചിത്രം , കലയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുടെ, യുകെ മലയാളികളുടെ  പരിശ്രമമാണ് . ചിത്രത്തിന്റെ ഛായഗ്രഹണവും ,എഡിറ്റിംഗും സോബിജോ ,കല സംവിധാനം ടോം ജോര്‍ജ് ,സാങ്കേതിക സഹായം മാത്യു ജോസ് .ജി .രാജേഷ് എഴുതിയ ഗാനത്തിന് സംഗീതം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഡോക്ടര്‍ ജയേഷ് കുമാറാണ് .ഫ്‌ലൂട്ട്  പ്രശസ്ത സംഗീതജ്ഞനായ ജോസി ആലപ്പുഴ ,ഓര്‍ക്കസ്ട്രഷന്‍ സനല്‍കുമാര്‍ സി. എസ്സ് . ഗാനത്തിന്റെയും ,പശ്ചാത്തല സംഗീതത്തിന്റെയും റെക്കോര്‍ഡിങ് ഗാനപ്രിയ റെക്കോര്‍ഡിങ് സ്‌റുഡിയോ ആലപ്പുഴയില്‍ നടക്കും . പശ്ചാത്തല സംഗീതം   ഡോക്ടര്‍ ജയേഷ് കുമാര്‍ . 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് ഔസെഫ് വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്രി ജി .രാജേഷ് ആണ് .

ചിത്രത്തില്‍ അഭിനയിക്കുന്നവര്‍  ജോയ്‌സണ്‍ ജോസഫ് ,നെവിന്‍ ജോസ് , ജോസ് മാത്യു , ചന്ദ്രമോഹന്‍ .വി.ജി ., സിബി വെള്ളനാല്‍ , മനു .വി .എസ്സ് .സോണി ജോസഫ് , ഷാജി ,ബിജുമോന്‍ ജോസഫ് , മാസ്റ്റര്‍ അലന്‍ , കുമാരി എലിസാ ,ചഞ്ചല്‍ രവി , നിഷ തുടങ്ങിയവരാണ് .

ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നവമ്പര്‍  ഇരുപത്തിമൂന്നു ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് നടക്കും . 

കല സാംസകാരിക രംഗത്ത് പുതുമുഖങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കി കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എല്ലാ വര്‍ഷവും വ്യത്യസ്തമായ നിരവധി കല ,സാംസകാരിക പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് . മലയാള നാടക വേദിക്കു ഉണര്‍വേകാന്‍ , എല്ലാ വര്‍ഷവും മലയാള നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട് . രണ്ടായിരത്തി പതിനെട്ടില്‍ 'അറിയപെടാത്തവര്‍ ' രണ്ടായിരത്തി പത്തൊന്‍പത്തില്‍ 'കാത്തിരിക്കുന്നവര്‍' എന്നിങ്ങനെ രണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചു വരയെധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . രണ്ടു നാടകങ്ങളും എഴുതി സംവിധാനം ചെയ്തത് ശ്രി ജി. രാജേഷ് ആണ് .ഇത് വരെ അവതരിപ്പിക്കാത്ത പ്രമേയങ്ങള്‍ എഴുതി അവതരിപ്പിച്ചു കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് വളരെ ശ്ലാഖനീയമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നത് . 

രണ്ടായിരത്തി രണ്ടു ഏപ്രിലില്‍ റിലീസ് ചെയ്യാന് ഉദ്ദേശിക്കുന്ന ''സെറീന്‍ ' നവമ്പര്‍ അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.