CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 22 Minutes 9 Seconds Ago
Breaking Now

റിലീസിന് മുമ്പേ മാമാങ്കത്തിനെതിരെ മോശം റിവ്യൂ !!

'മാമാങ്ക'ത്തിനെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഡിസംബര്‍ 12ന് റിലീസിനൊരുങ്ങുന്ന ചിത്രത്തെ കുറിച്ച് മോശം റിവ്യു എഴുതിക്കാനായി ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സികള്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതായി ആരോപിച്ച് നിര്‍മ്മാതാവ് പൊലീസില്‍ പരാതി നല്‍കി.

റിലീസാകാത്ത സിനിമയെ കുറിച്ചുള്ള മോശം റിവ്യു ഫെയ്‌സ്ബുക്കില്‍ വന്നതോടെ ഇതിന് പിന്നില്‍ സംഘടിത നീക്കം ഉണ്ടെന്നും സിനിമയെ തകര്‍ക്കാനായി ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സികള്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതായി സംശയം ഉണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസ് ആണ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുര്‍ദീന് പരാതി നല്‍കിയത്.

 

സിനിമയുടെ തിരക്കഥാകൃത്തും മുന്‍സംവിധായകനുമായ സജീവ് പിള്ളക്കെതിരെയും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരാതി ഡിഐജി സഞ്ജയ് കുമാര്‍ ഗുര്‍ദ്ദീന്‍ തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് കൈമാറി. 55 കോടി രൂപ മുതല്‍ മുടക്കില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ നാല് ഭാഷകളിലായാണ് മാമാങ്കം എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.