CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 44 Seconds Ago
Breaking Now

അനുകൂല വിധിയുണ്ടായിട്ടും നടപ്പിലാക്കുന്നില്ല ; മലങ്കര ഓര്‍ത്തഡോക്‌സ് പ്രതിഷേധം രേഖപ്പെടുത്തി

ഇടവകകളില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് അനുകൂലമായ ബഹു സുപ്രീം കോടതി വിധി ഉണ്ടായിട്ടും അത് നടപ്പിലാക്കാതെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും സഭാ പിതാക്കന്മാര്‍ക്കെതിരേയും വന്ദ്യ വൈദീകര്‍ ഉള്‍പ്പെടെ സഭാ മക്കള്‍ക്കെതിരെയുമുള്ള ആക്രമണത്തിലും വധ ശ്രമങ്ങളിലും പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനം പ്രതിഷേധം രേഖപ്പെടുത്തി ഇടവകകളില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

ഭദ്രാസനതല ഉത്ഘാടനം യുകെ ന്യൂകാസ്റ്റില്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് ഭദ്രാസന സെക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ് ഉത്ഘാടനം ചെയ്തുകൊണ്ട് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. യുവജന പ്രസ്ഥാനം ഉപാധ്യക്ഷന്‍ റവ ഫാ റ്റിജി തങ്കച്ചന്‍, സെക്രട്ടറി ഡോ എബ്രഹാം ശാമുവേല്‍, ഇടവക ട്രരസ്റ്റി അച്ചാമ്മ സജി, മാേേനജിങ് കമ്മറ്റി അംഗങ്ങള്‍ , അധ്യാത്മീക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുകെ തെക്കന്‍ േേമഖലയില്‍ ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ചേര്‍ന്ന യോഗം മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിംങ് കമ്മറ്റി അംഗം വെരി. റവ .എബ്രഹാം ജോര്‍ജ് കോര്‍ ; എപ്പിസ്‌ക്കോപ്പാ ഉത്ഘാടനം ചെയ്തു. ഭദ്രാസന കൗണ്‍സിലര്‍ സോജി ടി മാത്യു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ട്രസ്റ്റി റോയിസ് ഫിലിപ്പ്, സെക്രട്ടറി ജേക്കബ് മാത്യു, മാനേജിങ് കമ്മറ്റി അംഗങ്ങള്‍, മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍, ഭദ്രാസന പ്രതിനിധികള്‍, ആധ്യാത്മിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുകെ വടക്കന്‍ മേഖലയിലെ മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ചേര്‍ന്ന യോഗം ഭദ്രാസന സെക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ലിറ്റോ ടൈറ്റസ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. റവ ഫാ ലിജു കെ തോമസ് സന്നിഹിതരായിരുന്നു. ട്രസ്റ്റി ബിനോയ് മാത്യു, മലങ്കര സഭ അസോസിയേഷന്‍ മെമ്പര്‍, ഭദ്രാസന പ്രതിനിധി, ആധ്യാത്മിക സംഘടനാ ഭാരവാഹികള്‍, ഇടവക മാനേജിംങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലിവര്‍പൂള്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ചേര്‍ന്ന യോഗം ഭദ്രാസന കൗണ്‍സിലര്‍ റവ ഫാ എല്‍ദോ വര്‍ഗീസ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി സുനില്‍ മാത്യു, പ്രതഷേധ പ്രമേയം അവതരിപ്പിച്ചു. 

്ട്രസ്റ്റി അജി ജോര്‍ജ്, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ മലങ്കര അസോസിയേഷന്‍ ഭദ്രാസന അംഗങ്ങള്‍, മലങ്കര അസോസിയേഷന്‍ ഭദ്രാസന അംഗങ്ങള്‍ ആത്ധ്യാത്മിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുകെ മധ്യ മേഖലയിലെ ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ചേര്‍ന്ന യോഗം ഭദ്രാസന കൗണ്‍സിലര്‍ റവ ഫാ മാത്യുസ് കുര്യാക്കോസ് ഉത്ഘാടനം ചെയ്തു കൊണ്ട് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.റവ ഫാ എല്‍ദോ വര്‍ഗീസ് പ്രസംഗിച്ചു. സര്‍ക്കാരിന്റെ ഇരട്ട ത്താപ് നയം അവസാനിപ്പിച്ചു ബഹു സുപ്രീം കോടതി വിധി നടപ്പിലാക്കി മലങ്കര സഭയ്ക്ക് നീതി ഉറപ്പാക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് കമ്മറ്റി അംഗം രാജന്‍ ഫിലിപ്പ് പ്രസ്താവിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.