CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 46 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന ശാസ്ത്രമേള 'Curiostiy '19' നാളെ (ശനിയാഴ്ച) ലൂക്കനില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍: പ്രൈമറി സെക്കണ്ടറി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 'എസ്സെന്‍സ് അയര്‍ലന്‍ഡ്' സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രമേള നാളെ ലൂക്കന്‍   പാമേഴ്‌സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും .വൈകിട്ട് 5 മണി വരെ നീളുന്ന  ഈ പരിപാടിയില്‍ സയന്‍സ്  ക്വിസ് ,വിവിധ വിഷയങ്ങളിലുള്ള സയന്‍സ് പ്രൊജക്റ്റ് പ്രസേന്റ്‌റേഷന്‍ ,സയന്‍സ് പോസ്റ്റര്‍ പ്രസന്റേഷന്‍ എന്നി ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും .കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സിനെ കൂടുതല്‍ അടുത്തറിയാനായി ഒരുക്കുന്ന സയന്‍സ് കോര്‍ണറില്‍ മൈക്രോസ്‌കോപ്പ് ,ടെലിസ്‌കോപ്പ് , കാന്തങ്ങള്‍  , ഇലെക്ട്രിക്കല്‍ സെര്‍ക്യൂട്‌സ് ,  ആസിഡ് ,ആല്‍ക്കലി , ലിറ്റ്മസ്  പേപ്പര്‍  തുടങ്ങിയുവ കുട്ടികള്‍ക്ക് പരിചയപെടാന്‍ അവസരമുണ്ട് .

Dr. രജത് വര്‍മ്മ (Intel Corporation ) ' ബാറ്ററി' എന്ന വിഷയത്തില്‍  ബാറ്ററിയില്‍ നിന്ന് ഇലക്ട്രിസിറ്റി ഉണ്ടാവുന്നതിനെ കുറിച്ചും മറ്റും കുട്ടികളോട് സംസാരിക്കും .Dr: അമിത് ജയ്‌സ്വാള്‍  (TUD) 'ഫുഡ് പ്രോസസ്സിംഗ്' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കും. Dr:സിതാര പവിത്രന്‍ ,Dr: ഷൈജു പരമേശ്വരന്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം  കൊടുക്കും .

 മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വിജയികളാകുന്നവര്‍ക്കു   Kumon Lucan Cetnre സ്‌പോന്‌സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡുകളും ട്രോഫികളും ലഭിക്കും  .  കഴിഞ്ഞ വര്‍ഷത്തേക്കാളും    മികച്ച പ്രതികരണമാണ് ഇത്തവണ   വിദ്യര്‍ത്ഥികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുന്ന എല്ലാവരും 

രാവിലെ 9:30 മുന്‍പായി ഹാളില്‍ എത്തിച്ചേരേണ്ടതാണ് . രജിസ്റ്റര്‍ ചെയ്യാതെ തന്നെ ക്യൂരിയോരിറ്റി '19  കാണുന്നതിന്   ഏവര്‍ക്കും സൗജന്യമായ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നു സംഘടകര്‍ അറിയിച്ചു.

ഫുഡ് സ്റ്റാള്‍  ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്     087 226 3917 എന്ന നമ്പറില്‍ ബന്ധപെടുക .

 

 




കൂടുതല്‍വാര്‍ത്തകള്‍.